അടുത്ത വർഷം ഫെബ്രുവരിയിൽ സ്റ്റാർ പ്ലെയർ ലയണൽ മെസ്സിയുടെ മുൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരെ പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് ഇന്റർ മിയാമി അറിയിച്ചു.ഫെബ്രുവരി 15 വ്യാഴാഴ്ച മിയാമിയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ എംഎൽഎസ് ക്ലബ്ബും മെസ്സിയുടെ ജന്മനാടായ റൊസാരിയോയിൽ നിന്നുള്ള ടീമും നേർക്കുനേർ ഏറ്റുമുട്ടും.
“ഇവിടെ മിയാമിയിലെ ഞങ്ങളുടെ മൈതാനത്തേക്ക് എന്റെ പ്രിയപ്പെട്ട ന്യൂവെല്ലിനെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ന്യൂവെൽസ് ഓൾഡ് ബോയ്സ് എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേക മത്സരമായിരിക്കും, ”കോച്ച് ‘ടാറ്റ’ മാർട്ടിനോ പറഞ്ഞു.“തീർച്ചയായും ആവേശകരമായ ഒരു സീസണിനായി തയ്യാറെടുക്കാനുള്ള നല്ല അവസരവുമാണിത്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കളിക്കാരനെന്ന നിലയിൽ നാല് കിരീടങ്ങളും 2013-ൽ മാനേജർ എന്ന നിലയിലും ഒരു കിരീടവും അര്ജന്റീന ക്ലബിനൊപ്പം നേടിയിട്ടുണ്ട്.ഇന്റർ മിയാമി പരിശീലകൻ 1980-ൽ ന്യൂവെല്ലിനൊപ്പം ഒരു കളിക്കാരനായി അരങ്ങേറ്റം കുറിച്ചു, ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കി. “ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ഈ ആവേശകരമായ പ്രീസീസൺ മത്സരം കളിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” ചീഫ് സോക്കർ ഓഫീസറും സ്പോർട്ടിംഗ് ഡയറക്ടറുമായ ക്രിസ് ഹെൻഡേഴ്സൺ പറഞ്ഞു.
🚨Official: Inter Miami pre-season calendar as announced so far:
— Inter Miami News Hub (@Intermiamicfhub) December 19, 2023
Jan 19th: vs. El Salvador (🇸🇻)
Jan 29th: vs. Al Hilal (🇸🇦)
Feb 1st: vs. Al Nassr (🇸🇦)
Feb 4th: vs. Hong Kong League XI (🇭🇰)
Feb 7th vs. Vissel Kobe (🇯🇵)
Feb 15th vs. Newell's Old Boys (🇺🇸) pic.twitter.com/DC3eEV7ZiY
ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ തന്റെ ആദ്യ ചുവടുകൾ വെച്ച ക്ലബ്ബിനെതിരെ ഇതാദ്യമായാണ് മെസ്സി കളിക്കുന്നത്.13 വയസ്സ് വരെ ജന്മനാടായ റൊസാരിയോയിൽ ന്യൂവെലിന്റെ യൂത്ത് ടീമിനായി കളിച്ചു.ഈ സൗഹൃദ മത്സരം കൂടി വരുന്നതോടെ, അടുത്ത MLS സീസൺ ആരംഭിക്കുന്നതിന് മുമ്പ് മിയാമിയുടെ പ്രീസീസൺ ഷെഡ്യൂളിൽ ആറ് സൗഹൃദ മത്സരങ്ങൾ ഉണ്ടാകും.ടീമിന്റെ ആദ്യ അന്താരാഷ്ട്ര പര്യടനം ജനുവരി 19ന് എൽ സാൽവഡോർ ദേശീയ ടീമിനെതിരായ മത്സരത്തോടെ സാൻ സാൽവഡോറിൽ ആരംഭിക്കും.
Inter Miami will play a preseason friendly vs. Newell's Old Boys on Feb. 15
— B/R Football (@brfootball) December 18, 2023
Leo Messi and Tata Martino to face their boyhood club 🤝 pic.twitter.com/cSU5UTd2JI
അൽ ഹിലാലിനെതിരെയും (ജനുവരി 29) ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസറിനെതിരെയും (ഫെബ്രുവരി 1) രണ്ട് മത്സരങ്ങളുമായി സൗദി അറേബ്യയിൽ കളിക്കും.ഫെബ്രുവരി 4 ന് ഹോങ്കോങ്ങിൽ നടക്കുന്ന ഒന്നാം ഡിവിഷൻ ലീഗിൽ നിന്നുള്ള മുൻനിര താരങ്ങൾ അടങ്ങുന്ന ടീമിനെ മെസ്സിയും ഇന്റർ മിയാമിയും നേരിടും. ഫെബ്രുവരി 7 ന് ജപ്പാൻ നാഷണൽ സ്റ്റേഡിയത്തിൽ വിസൽ കോബെയ്‌ക്കെതിരായ മത്സരത്തോടെ പര്യടനം അവസാനിക്കും.