ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി തന്റെ കരിയറിന്റെ അടുത്ത ചുവട് വെപ്പായി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത് . ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബ് മേജർ സോക്കർ ലീഗിന്റെ ഈസ്റ്റേൻ സൈഡിലെ ലീഗിലാണ് പന്ത് തട്ടുന്നത്.
എംഎൽഎസിലേക്ക് മാറിയ മറ്റ് യൂറോപ്യൻ താരങ്ങളുടെ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ് മെസ്സി. 2023 അവസാനമോ 2024 ന്റെ തുടക്കത്തിലോ ഇന്റർ മിയാമിയിൽ നിന്ന് ലോണിൽ ലയണൽ മെസ്സിക്ക് എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങാം.ജൂൺ 30 ന് പാരീസ് സെന്റ് ജെർമെയ്നുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയിൽ ചേരുമെന്ന് മുണ്ടോ ഡിപോർട്ടീവോ സ്പോർട് മായുള്ള അഭിമുഖത്തിൽ മെസ്സി പ്രഖ്യാപിച്ചു.മെസ്സി ക്ലബ്ബുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും അർജന്റീന സൂപ്പർ താരം താൽക്കാലിക അടിസ്ഥാനത്തിൽ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഇതിനകം തന്നെ ചർച്ചയുണ്ട്.2024-ൽ അമേരിക്കൻ മണ്ണിൽ അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തുന്നതിന് മുന്നോടിയായി MLS ഓഫ് സീസണിൽ നിഷ്ക്രിയമായി തുടരാൻ മെസ്സി ആഗ്രഹിക്കുന്നുണ്ടാവില്ല. അത്കൊണ്ട് തന്നെ ബാഴ്സയിലേക്ക് ഒരു ലോൺ നീക്കത്തെക്കുറിച്ച് ചിന്തിച്ചേക്കാം.2009-ൽ LA ഗാലക്സിയിൽ വെച്ച് ബെക്കാം യൂറോപ്പിലേക്ക് മടങ്ങിയിരിക്കുന്നു.ഓഫ് സീസണിൽ ഏതാനും മാസങ്ങൾ എസി മിലാനൊപ്പം അദ്ദേഹം കളിച്ചിരുന്നു.മെസ്സിയുടെ മുൻ ബാഴ്സ ടീമംഗം തിയറി ഹെൻറിയും ഇത് ചെയ്തിരുന്നു.
MLS2023 കാമ്പെയ്ൻ നവംബറോടെ പൂർത്തിയാകാം എന്നാൽ 2024 സീസൺ ആരംഭിക്കുന്ന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ സമയത് ബാഴ്സയിലേക്ക് ലോണിൽ വരുന്നതോടെ പ്രധാനപ്പെട്ട ലാ ലിഗ മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ്പ് ഗെയിമിലും മെസ്സിക്ക് പങ്കെടുക്കാം.കൂടാതെ 2024/2025-ൽ പുതുതായി നവീകരിച്ച Spotify ക്യാമ്പ് നൗവിൽ കളിക്കാനുള്ള അവസരവും മെസ്സിക്ക് വരും.