റയൽ മാഡ്രിഡ് ആരാധകർ അത്ര ഇഷ്ടപ്പെടാത്ത ഒരാളാണ് ലയണൽ മെസ്സി.ലാ മാസിയയിലൂടെ വന്ന അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും എഫ്‌സി ബാഴ്‌സലോണയ്‌ക്കായി കളിച്ചു. അതിൽ ലോസ് ബ്ലാങ്കോസിനെതിരെ എന്നും മികച്ച പ്രകടനം നടത്തിയിരുന്ന മെസ്സി നിരവധി ഗോളുകളും അസിസ്റ്റുകളും വിജയങ്ങളും നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിന് ശേഷം ഇന്റർ മിയാമിയിലേക്ക് മാറിയ മെസ്സി ഇപ്പോൾ യൂറോപ്പിൽ കളിക്കുന്നില്ല. അദ്ദേഹത്തിന്റെ വരവ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫുട്ബോളിനെ മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.മെസ്സിയെ കൂടാതെ മുൻ ബാഴ്സലോണ താരങ്ങളായ ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരും ഇന്റർ മയാമിയിൽ ചേർന്നിരുന്നു. ഇവർക്ക് പിന്നാലെ സ്പാനിഷ് ഫുട്ബോളിൽ നിന്നും മറ്റൊരു സൂപ്പർ താരവും മയാമിയിലേക്ക് എത്താൻ പോവുകയാണ്.
റയൽ മാഡ്രിഡ് സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ മയാമിയോട് ആവശ്യപ്പെട്ടിരിക്കുകാണ് ലയണൽ മെസ്സി.ഭാവിയിൽ മോഡ്രിച്ച് ഇന്റർ മിയാമിയിൽ എത്തുമോ എന്ന് കണ്ടറിയണം. റയൽ മാഡ്രിഡിലെ അദ്ദേഹത്തിന്റെ സമയം അവസാനത്തോട് അടുക്കുന്നതായി തോന്നുന്നതിനാൽ സാധ്യത തള്ളിക്കളയാനാവില്ല. മോഡ്രിച്ചിന്റെ ഈ സീസണോട് കൂടി റയലുമായുള്ള കരാർ അവസാനിക്കും.
🚨 Lionel Messi has urged Inter Miami to sign Real Madrid's 38-year-old midfielder Luka Modrić.
— Transfer News Live (@DeadlineDayLive) October 2, 2023
(Source: Cadena SER) pic.twitter.com/E9p0iqnt9p
അതിനാൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ മയാമി ടീമിലെത്തിക്കും.2012 മുതൽ റയൽ മാഡ്രിഡിന്റെ ഭാഗമായ ലൂക്ക അവർക്കായി 333 മത്സരങ്ങളും കളിച്ചിട്ടുണ്ട്.മെസ്സി- റോണോ ബാലൻ ഡി ഓർ പോരിനിടയിൽ 2018 ൽ ബാലൻ ഡി ഓർ പുരസ്‌കാരവും ലൂക്കാ നേടിയിരുന്നു