എല്ലാ മേഖലയിലും ഒരുപോലെ മികവ് പുലർത്തുന്ന അപൂർവ്വ പ്രതിഭാസമാണ് ലയണൽ മെസ്സി എന്നുള്ള കാര്യത്തിൽ ആരാധകർക്ക് എല്ലാവർക്കും ഒരുപോലെ യോജിപ്പാണ്. ഗോളടിക്കാനും അസിസ്റ്റ് നൽകാനും അവസരങ്ങൾ ഒരുക്കാനും ത്രൂ ബോളുകളും ക്രോസുകളും നൽകാനും മധ്യ നിരയിൽ കളി നിയന്ത്രിക്കാനുമൊക്കെ മെസ്സി എന്ന താരത്തിന് പ്രത്യേക കഴിവാണ്. ആ കൂട്ടത്തിലേക്ക് എടുത്തു പറയേണ്ട ഒന്നാണ് ഫ്രീകിക്ക്.
കരിയറിന്റെ തുടക്കകാലത്ത് മെസ്സി ഒരു മികച്ച ഫ്രീകിക്ക് ടേക്കർ ഒന്നുമായിരുന്നില്ല. എന്നാൽ പിന്നീട് തന്റെ കഠിനാധ്വാനം കൊണ്ടാണ് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളായി മാറിയത്. കഴിഞ്ഞ മത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ കണ്ടതോടുകൂടി 60 ഫ്രീകിക്ക് ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
ഒരുകാലത്ത് റൊണാൾഡോയെക്കാൾ 20ന് മുകളിൽ ഫ്രീകിക്ക് ഗോളുകൾക്ക് പിറകിലായിരുന്നു മെസ്സി ഇന്ന് റൊണാൾഡോയെ മറികടന്നിട്ടുണ്ട്. മാത്രമല്ല ഫ്രീകിക്ക് ഗോളുകളുടെ കാര്യത്തിൽ ചില ഇതിഹാസങ്ങളുടെ ഇടയിലേക്കാണ് മെസ്സി ഇപ്പോൾ നടന്നു കയറിയിട്ടുള്ളത്. ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ഫ്രീകിക്ക് ഗോളുകൾ കൊണ്ട് മാത്രം പ്രസിദ്ധിയാർജിച്ച ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോയാണ് ഒന്നാം സ്ഥാനത്തുള്ളത്.77 ഫ്രീകിക്ക് ഗോളുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.66 ഫ്രീകിക്ക് ഗോളുകൾ നേടിയ റൊണാൾഡീഞ്ഞോയും 65 ഫ്രീകിക്ക് ഗോളുകൾ നേടിയ ഡേവിഡ് ബെക്കാമുമാണ് മെസ്സിക്ക് മുമ്പിലുള്ളത്. ഇവരെല്ലാം ഫ്രീകിക്ക് സ്പെഷ്യലിസ്റ്റുകളാണ് എന്നത് കൂടി ചേർത്ത് വായിക്കേണ്ട കാര്യമാണ്.
Most free-kick goals in the 21st century:
— Get French Football News (@GFFN) October 1, 2022
🇧🇷 Juninho – 77
🇧🇷 Ronaldinho – 66
🏴 David Beckham – 65
🇦🇷 Lionel Messi – 60
(via @Statsdufoot)
ബെക്കാമിനെയും ഡീഞ്ഞോയെയും മറികടക്കുക എന്നുള്ളത് മെസ്സിക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കില്ല.ജൂനിഞ്ഞോ മാത്രമായിരിക്കും ഒരു വെല്ലുവിളിയായി കൊണ്ട് അവശേഷിക്കുക. ഏതായാലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഫ്രീകിക്ക് ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.രണ്ടും വ്യത്യസ്തമായ രൂപത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഇനിയും മെസ്സിയിൽ നിന്ന് ഒരുപാട് ഫ്രീകിക്ക് ഗോളുകൾ നമുക്ക് പ്രതീക്ഷിക്കാം.