നിരവധി ഓഫറുകൾ,വെർബൽ എഗ്രിമെന്റിൽ എത്തി, യൂറോപ്പിൽ തന്നെ തുടരാൻ തീരുമാനിച്ച് ലയണൽ മെസ്സി |Lionel Messi

35 കാരനായ ലയണൽ മെസ്സി ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്കൊപ്പം കഴിഞ്ഞ വേൾഡ് കപ്പ് കിരീടം നേടാൻ മെസ്സിക്ക് കഴിഞ്ഞു.ഗോൾഡൻ ബോൾ പുരസ്കാരം തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്. വേൾഡ് കപ്പിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിലും ലയണൽ മെസ്സി ഗോളടിച്ചു. പിഎസ്ജിക്ക് വേണ്ടിയും ഈ സീസണിൽ അസാമാന്യ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.

ലയണൽ മെസ്സിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനുള്ള അവസരം ഇപ്പോൾ മെസ്സിക്കുണ്ട്. അതുകൊണ്ടുതന്നെ നിരവധി ക്ലബ്ബുകൾ ലയണൽ മെസ്സി ഓഫറുമായി സമീപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് MLS ക്ലബ്ബായ ഇന്റർ മിയാമി, സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ എന്നിവരൊക്കെ ആകർഷകമായ ഓഫറുകൾ ലയണൽ മെസ്സിക്ക് മുന്നിലേക്ക് നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പക്ഷേ മെസ്സിയുടെ തീരുമാനം വളരെ വ്യക്തമാണ്.ഇപ്പോൾ വരുന്ന ഓഫറുകൾ ഒന്നും തന്നെ അദ്ദേഹം പരിഗണിക്കുന്നില്ല.യൂറോപ്പിൽ തന്നെ തുടർന്നുകൊണ്ട് പരമാവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ ആണ് മെസ്സി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി കരാർ പുതുക്കാൻ ലയണൽ മെസ്സി തീരുമാനിച്ചിട്ടുണ്ട്.2024 വരാനുള്ള ഒരു പുതിയ കരാറിൽ ആയിരിക്കും മെസ്സി ഒപ്പ് വെക്കുക. ഇക്കാര്യത്തിൽ ലയണൽ മെസ്സിയും ക്ലബ്ബും വെർബൽ എഗ്രിമെന്റിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അർജന്റീന മാധ്യമപ്രവർത്തകനായ ഗ്യാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വൈകാതെ തന്നെ മെസ്സിയുടെ കോൺട്രാക്ട് പുതുക്കിയ കാര്യം ഒഫീഷ്യലായി കൊണ്ട് ക്ലബ്ബ് അറിയിക്കും.മറ്റൊരു റൂമർ ഉണ്ടായിരുന്നത് മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തും എന്നുള്ളതായിരുന്നു. പക്ഷേ അതിനുള്ള യാതൊരുവിധ സാധ്യതകളും ഇപ്പോൾ ഇല്ല. അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല.മെസ്സിയെ ബാഴ്സ സമീപിക്കുകയോ മെസ്സി ബാഴ്സയെ സമീപിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.

കാര്യങ്ങൾ വളരെ വ്യക്തമാണ്. ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരും. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ ലഭിക്കാത്ത ക്ലബ്ബ് ആണ് പിഎസ്ജി. അതുകൊണ്ടുതന്നെ മെസ്സി പ്രയോറിറ്റി നൽകുക ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനായിരിക്കും.

Rate this post
Lionel Messi