2026 ലെ വേൾഡ് കപ്പിലും ലയണൽ മെസ്സിയുണ്ടാവും |Lionel Messi |FIFA World Cup

ഖത്തർ ലോകകപ്പിഇന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി അർജന്റീന കിരീടം സ്വന്തമാക്കിയിരുന്നു. ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ ട്രോഫി ഉയർത്താനുള്ള ലയണൽ മെസ്സിയുടെ നീണ്ട കാത്തിരിപ്പിന് ഇതോടെ അവസാനമാവുകയും ചെയ്തു.35 ആം വയസിൽ അഞ്ചാം വേൾഡ് കാപ്പിലാണ് മെസ്സിക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചത്.2014 ലെ വേൾഡ് കപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ജർമ്മനിയോട് പരാജയപ്പെടാനായിരുന്നു വിധി.

ലോകകപ്പിന് ശേഷം സൂപ്പർ താരത്തിന് വിരമിക്കാൻ പദ്ധതിയുണ്ടെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു, എന്നിരുന്നാലും താൻ മെസ്സിയുമായി സംസാരിച്ചതായും ഖത്തറിൽ വിജയിച്ചാൽ ദേശീയ ടീമിനൊപ്പം തുടരുമെന്ന് അഭിപ്രായപെട്ടതെയും മുൻ അർജന്റീന താരം ജോർജ്ജ് വാൽഡാനോ പറഞ്ഞു.2026 ലെ അടുത്ത ലോകകപ്പിൽ ലയണൽ മെസ്സി അർജന്റീനയ്ക്കായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” വേൾഡ് കപ്പിന് മുന്നേ ഞാൻ അദ്ദേഹത്തെ ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. ക്യാമറ ഓഫ് ആയിരുന്ന സമയത്ത് അദ്ദേഹം ചില കാര്യങ്ങൾ എന്നോട് പറഞ്ഞു.അഞ്ചാമത്തെ വേൾഡ് കപ്പ് ആണ് താൻ കളിക്കാൻ പോകുന്നത്.ആരുംതന്നെ ഇതുവരെ ആറാം വേൾഡ് കപ്പ് കളിച്ചിട്ടില്ല. അത് അസാധ്യമായ ഒരു കാര്യമാണ്. പക്ഷേ ഞാൻ ഈ വേൾഡ് കപ്പിൽ ചാമ്പ്യൻ ആയാൽ അടുത്ത വേൾഡ് കപ്പിലും കളിക്കാൻ ശ്രമിക്കും.ആറ് വേൾഡ് കപ്പുകൾ കളിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യം തന്നെയാണ്.പക്ഷേ ലയണൽ മെസ്സിക്ക് അതിനു സാധിക്കുമോ എന്നുള്ളത് കണ്ടറിയണം ” സ്പാനിഷ് റേഡിയോ സ്റ്റേഷനായ കഡേന കോപ്പിനോട് സംസാരിച്ച വാൽഡാനോ പറഞ്ഞു.

തന്റെ കരിയറിലെ അഞ്ചാം ലോകകപ്പിൽ ഫ്രാൻസുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മെസ്സി അർജന്റീനക്ക് കിരീടം നേടിക്കൊടുത്തു.1986 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പ് വിജയം ഉറപ്പാക്കാൻ നോക്കൗട്ട് ഘട്ടങ്ങളിൽ ഓസ്‌ട്രേലിയ, ഹോളണ്ട്, ക്രൊയേഷ്യ, ഫ്രാൻസ് എന്നിവക്കെതിരെ സ്കോർ ചെയ്തു. ഫൈനലിലും താരം രണ്ടു ഗോളുകൾ നേടിയിരുന്നു. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടുകയും ചെയ്തു.