ലയണൽ മെസ്സി ഇന്ന് പാർക്ക് ഡെസ് പ്രിൻസസിൽ പാരീസ് സെന്റ് ജെർമെയ്‌നിനായി അവസാന മത്സരം കളിക്കും |Lionel Messi

രണ്ട് സീസണുകൾക്ക് ശേഷം അർജന്റീന സൂപ്പർ താരം പാരീസ് സെന്റ് ജെർമെയ്നിനോട് വിട പറയുകയാണ്.ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് മഹത്വത്തിലേക്ക് നയിക്കാമെന്ന പ്രതീക്ഷയോടെയാണ് അർജന്റീനിയൻ സൂപ്പർ താരം പിഎസ്ജിയിൽ ചേർന്നത് എന്നാൽ 35 കാരന് ആ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല.രണ്ട് സീസണുകളിലും അവസാന 16 ഘട്ടത്തിൽ അവർ പരാജയപ്പെട്ടു.

ഇന്നത്തെ ക്ലർമോണ്ടിനെതിരായ മത്സരത്തിന് ശേഷം മെസ്സിയുടെ ക്ലബിലെ സമയം അവസാനിക്കുമെന്ന് PSG കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു.ഫുട്ബോൾ ഇതിഹാസത്തെ പരിശീലിപ്പിക്കാനുള്ള പദവി അംഗീകരിക്കുന്ന ഗാൽറ്റിയർ ആരാധകരിൽ നിന്ന് മെസ്സിക്ക് ഊഷ്മളമായ വിടവാങ്ങൽ ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.ടീമിന്റെ യൂറോപ്യൻ നിരാശകൾക്കിടയിലും മെസ്സിയുടെ വ്യക്തിഗത സംഭാവനകൾ ശ്രദ്ധേയമാണ്. ലീഗ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം PSG ക്കായി 74 മത്സരങ്ങളിൽ നിന്ന് 16 അസിസ്റ്റുകൾ ഉൾപ്പെടെ 32 ഗോളുകൾ അദ്ദേഹം നേടി,ഈ സീസണിലെ ലീഗിലെ ഏറ്റവും മികച്ച അസിസ്റ്റ് മേക്കർ ആണ് മെസ്സി.

എന്നിരുന്നാലും 35 കാരനായ മെസ്സിക്ക് പിഎസ്‌ജി അൾട്രാകളിൽ നിന്ന് അടുത്തിടെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മത്സരത്തിനിടയിൽ അവർ വിസിലടിച്ചും കൂക്കി വിളിച്ചും മെസ്സിയെ പരിഹസിച്ചു.മെസ്സിയുടെ വിടവാങ്ങൽ ക്ലബ്ബുമായും അതിന്റെ ആരാധകരുമായും ഉള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ കാര്യമായ മാറ്റം അടയാളപ്പെടുത്തുന്നു.. രണ്ട് വർഷം മുമ്പ് പാരീസിൽ എത്തിയ മെസ്സിയെ ആരാധകർ സ്വീകരിച്ചത് “മെസ്സി! മെസ്സി! മെസ്സി!” ഒപ്പം അഭിമാനത്തോടെ “Ici C’est Paris” (ഇത് പാരീസ്) എന്ന മുദ്രാവാക്യം ഉള്ള ഒരു ടി-ഷർട്ട് ധരിച്ചു കൊണ്ടായിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ പാർക്ക് ഡെസ് പ്രിൻസസിൽ മെസ്സിക്ക് വേണ്ടി ആറും ആർപ്പ് വിളിക്കുന്നത് കാണാൻ സാധിച്ചില്ല.

11-ാം ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടും, ചാമ്പ്യൻസ് ലീഗ് വിജയം ഉറപ്പാക്കുക എന്ന PSG യുടെ പ്രാഥമിക ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടില്ല. തുടക്കത്തിൽ ഫ്രഞ്ച് ലീഗുമായി പൊരുത്തപ്പെടാൻ പാടുപെട്ടെങ്കിലും ക്രമേണ സഹതാരം കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം താളം കണ്ടെത്തിയ മെസ്സി പ്ലെ മേക്കറുടെ റോളിൽ മികച്ചു നിന്നു.ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് അല്ലെങ്കിൽ മേജർ ലീഗ് സോക്കറിൽ (MLS) കളിക്കാൻ അമേരിക്കയിലേക്ക് പോകാനുള്ള സാധ്യതയുള്ള ഊഹാപോഹങ്ങൾക്കൊപ്പം 35-കാരന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.ഇപ്പോൾ പിഎസ്ജിയോട് വിടപറയുകയും തന്റെ മികച്ച കരിയറിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ എല്ലാ കണ്ണുകളും മെസ്സിയിലായിരിക്കും.

മെസ്സിയെ സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാലിലേക്ക് പോവും എന്ന വാർത്തകളും സജീവമായി നിലനിക്കുന്നുണ്ട്.ഇത് തന്റെ ദീർഘകാല എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരത്തിന് വഴിയൊരുക്കുന്നു, നിലവിൽ സൗദി പ്രോ ലീഗിൽ അൽ-നാസറിന് വേണ്ടി കളിക്കുന്നു. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജ് മെസ്സി അൽ-ഹിലാലിൽ നിന്ന് അഭൂതപൂർവമായ ഓഫർ സ്വീകരിച്ചുവെന്ന് പ്രസ്താവിക്കുന്ന ഫ്രഞ്ച് ഔട്ട്‌ലെറ്റ് ഫുട് മെർകാറ്റോയുടെ അവകാശവാദങ്ങളാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.മെസ്സിക്ക് തന്റെ മുൻ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള അവസരവുമുണ്ട്.

Rate this post