2025-ൽ ഇന്റർ മിയാമിയുമായുള്ള കരാർ അവസാനിക്കുമ്പോൾ ലയണൽ മെസ്സി ഈ ക്ലബ്ബിലേക്ക് മടങ്ങിയെത്തും |Inter Miami

മൂന്ന് മാസം മുൻപാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലെഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നത്.ജൂലൈയിലാണ് അദ്ദേഹം മയാമിക്കായി അരങ്ങേറ്റം കുറിച്ചത്.2025 വരെയുള്ള കരാറിലാണ് മെസ്സി ഇന്റർ മയാമിയിൽ ചേർന്നത്.

36 കാരനായ താരം അമേരിക്ക വിട്ടതിനുശേഷം അടുത്തതായി ഏത് ക്ലബ്ബിൽ കളിക്കും എന്നത് തീരുമാനിച്ചിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയിലേക്ക് മടങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനായിട്ടായിരിക്കും താരം കളിക്കുക.തന്റെ പഴയ ടീമായ ന്യൂവെൽസ് ഓൾഡ് ബോയ്‌സുമായി വീണ്ടും ഒന്നിക്കാൻ ലയണൽ മെസ്സി അർജന്റീനയിലേക്ക് മടങ്ങുമെന്ന് കറ്റാലൻ പ്രസിദ്ധീകരണമായ എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നു.

ആറാമത്തെ വയസ്സിൽ ന്യൂവെൽസിലൂടെ മെസ്സി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. ബാഴ്‌സയിലേക്ക് പോവുന്നതിന് മുന്നേ അദ്ദേഹം അഞ്ച് വർഷം ക്ലബ്ബിൽ ഉണ്ടായിരുന്നു. റിപോർട്ടുകൾ പ്രകാരം ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ന്യൂവെൽസിൽ നിന്ന് വിരമിക്കും.

അടുത്തിടെ തന്റെ പഴയ സഹതാരം മാക്സി റോഡ്രിഗസിന്റെ വിടവാങ്ങൽ മത്സരം ന്യൂ വെയിൽസിന്റെ സ്റ്റേഡിയത്തിൽ നടന്നപ്പോൾ മെസ്സി പങ്കെടുത്തിരുന്നു.2018 ൽ ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

Rate this post
Lionel Messi