അൺസ്റ്റോപ്പബിൽ മെസ്സി : കണ്ണിന് കുളിർമയേകുന്ന തകർപ്പൻ ഗോളുമായി ലയണൽ മെസ്സി |Lionel Messi

പാരീസ് സെന്റ് ജെർമെയ്ൻ കരിയറിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറിങ് റണ്ണിലൂടെയാണ് സൂപ്പർ താരം ലയണൽ മെസ്സി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തനിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി ഗോളുകൾ അടിച്ചു കൂട്ടുകയാണ് 35 കാരൻ.ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്കെതിരെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ് പാരീസ് സെന്റ് ജെർമെയ്നെ മുന്നിലെത്തിച്ചത്.

മത്സരത്തിന്റെ 22 ആം മിനുട്ടിൽ കൈലിയൻ എംബാപ്പെയും നെയ്മറും ഉൾപ്പെട്ട ഒരു നീക്കത്തിനൊടുവിലാണ് ഗോൾ പിറന്നത്. ഇരുവരുടെയും അത്ഭുതകരമായ ലിങ്ക്-അപ്പ് പ്ലേയിലൂടെ മെസ്സിയെ കണ്ടെത്തുകയും ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഇടം കാൽ കാർവിങ് ഷോട്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ കയറി.വലതു വിങ്ങിൽ നിന്നും അച്രാഫ് ഹക്കിമി മിഡ്ഫീൽഡർ വിറ്റിൻഹക്ക് പാസ് കൊടുത്തു. വിറ്റിൻഹയിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി പന്തുമായി മുന്നോട്ട് കുതിക്കുകയും എംബാപ്പാക്ക് കൈമാറുകയും ചെയ്തു ,ഫ്രഞ്ച് താരം നെയ്മർക്ക് പന്ത് കൈമാറുകയും ചെയ്തു. ബ്രസീലിയൻ താരത്തിൻറെ ഫസ്റ്റ് ടൈം പാസ് മെസ്സിയും കണ്ടെത്തുകയും ബെൻഫിക്ക ഗോൾകീപ്പർ ഒഡീസിയസ് വ്ലാചോഡിമോസിന് ഒരു അവസരവും നൽകാതെ പന്ത് അര്ജന്റീന താരം മനോഹമരമായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഈ സീസണിൽ PSG ജേഴ്സിയിൽ മികച്ച പല ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത് ബെൻഫിക്കയ്‌ക്കെതിരെയായിരിക്കാം.

ഈ ഗോളോടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 40 വ്യത്യസ്‌ത എതിരാളികൾക്കെതിരെ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി അർജന്റീനിയൻ സൂപ്പർതാരം മാറി. മെസ്സിയുടെ 127 മത്തെ ചാമ്പ്യൻസ് ഗോളായിരുന്നു ഇത്.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മെസ്സിയുടെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.മക്കാബി ഹൈഫയിൽ നടന്ന പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ ഫോർവേഡ് സ്കോർ ചെയ്തിരുന്നു.അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ലിയോണിനെതിരെയും ശനിയാഴ്ച നീസിനെതിരെ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ഗോൾ നേടുകയും ചെയ്തു.

അര്ജന്റീനക്കൊപ്പം ജമൈക്കയ്‌ക്കെതിരെയും ഹോണ്ടുറാസിനെതിരെയും മെസ്സി ഇരട്ട ഗോളുകൾ നേടിയിരുന്നു.ക്ലബ്ബിനും രാജ്യത്തിനുമായി കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് 35 കാരനായ താരം ഇപ്പോൾ എട്ട് ഗോളുകളും നേടിയിട്ടുണ്ട്.35 കാരനായ മെസ്സി ഇപ്പോൾ ക്ലബ്ബിനും രാജ്യത്തിനുമായി തുടർച്ചയായി ആറ് മത്സരങ്ങളിൽ സ്കോർ ചെയ്തു, ഏകദേശം നാല് വർഷത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇത് ചെയ്യുന്നത്.2022/23 ൽ ഇതുവരെ ഒമ്പത് ലീഗ് 1 മത്സരങ്ങളിൽ നിന്നും മെസ്സി അഞ്ച് ഗോളുകൾ നേടുകയും ഏഴ് ഗോളിന് സഹായിക്കുകയും ചെയ്തു.മെസ്സി തന്റെ മികച്ച ഫോം പുറത്തെടുക്കുന്നത് ഈ വർഷാവസാനം ഖത്തർ ലോകകപ്പിന് പോകുന്ന മറ്റ് ഫുട്ബോളിലെ മുൻനിര രാജ്യങ്ങളെ ആശങ്കപ്പെടുത്തും.നിലവിലെ കോപ്പ അമേരിക്ക ഹോൾഡർമാരായ അർജന്റീന 35-ഗെയിം അപരാജിത റണ്ണിലാണ്.

ഇന്നലത്തെ മത്സരത്തിൽ 22 മിനുട്ടിൽ മെസ്സിയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും 41-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഇൻ-സ്വിങ്ങിംഗ് ക്രോസ് പിഎസ്ജി ഡിഫൻഡർ ഡാനിലോയെ തൊട്ട് വലയിലേക്ക് കയറിയപ്പോൾ ബെൻഫിക്ക സമനില കണ്ടെത്തി.മൂന്ന് മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പ് എച്ചിൽ പിഎസ്ജിയും ബെൻഫിക്കയും 7 പോയിന്റുമായി ഒന്നും രണ്ടു സ്ഥാനങ്ങളിലാണ്.

Rate this post
Lionel MessiPsg