മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. ഗില്ലറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. ഒന്നാം മിനുട്ടിൽ തന്നെ ഒരു ഗോളിന് പിന്നിലായി മയാമി ശക്തമായി തിരിച്ചുവരികയും നാല് ഗോൾ നേടി വിജയം സ്വന്തമാക്കുകയും ചെയ്തു.
സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയപ്പോൾ ലൂയി സുവാരസ് ബെഞ്ചമിൻ ക്രെമാഷി എന്നിവർ ഓരോ ഗോൾ നേടി.65,612 ആരാധകരുടെ മുന്നിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ഒന്നാം മിനുട്ടിൽ തന്നെ ർലെസ് ഗില്ലിൻ്റെ അസിസ്റ്റിൽ നിന്നും ടോമസ് ചാങ്കലേ ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ 32 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളിലൂടെ ഇന്റർ മയാമി സമനില പിടിച്ചു.റോബർട്ട് ടെയ്ലർ കൊടുത്ത പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ ലയണൽ മെസ്സി വലയിലാക്കി മയാമിയെ ഒപ്പമെത്തിച്ചു.
Busquets –> Messi
— Major League Soccer (@MLS) April 28, 2024
Just too good. pic.twitter.com/Q4yl0Qi1OO
എംഎൽഎസ് സീസണിലെ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 67 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.ബോക്സിനുള്ളിലേക്ക് സെർജിയോ ബുസ്ക്വെറ്റ്സ് നൽകിയ പാസ് സ്വീകരിച്ച മെസ്സി അത് ഗോളാക്കി മാറ്റി. 83 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഹാട്രിക്ക് നേടുന്നതിന്റെ അടുത്തെത്തി.മത്യാസ് റോജാസ് കൊടുത്ത പാസിൽ നിന്നുമുള്ള മെസ്സിയുടെ ഷോട്ട് ഗോളി ഹെൻറിച്ച് റവാസ് തടുത്തുവെങ്കിലും റീബൗണ്ടിൽ മിഡ്ഫീൽഡർ ബെഞ്ചമിൻ ക്രെമാഷി ഗോളാക്കി മാറ്റി സ്കോർ 3 -1 ആയി ഉയർത്തി.
Inevitable.
— Major League Soccer (@MLS) April 28, 2024
Messi grabs his 8th goal of the season! 🌟 pic.twitter.com/iE0DNiKpGZ
സീസണിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.88-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ലൂയിസ് സുവാരസ് മയാമിയുടെ നാലാം ഗോൾ നേടി. 11 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാം സ്ഥാനത്താണ്.
LUIS. SUAREZ. WOW. pic.twitter.com/coe7h5b5ll
— Major League Soccer (@MLS) April 28, 2024