ഖത്തർ വേൾഡ് കപ്പിലെ കിരീട നേട്ടത്തോടെ ലയണൽ മെസ്സി തന്റെ എല്ലാ ലക്ഷ്യങ്ങളും നേടുകയും എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ലയണൽ മെസ്സി തന്റെ കരിയറിൽ 42 ട്രോഫികളും നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പാണ് മെസ്സി അവസാനമായി നേടിയ കിരീടം.
35 വയസ്സുള്ള മെസ്സി ടൂർണമെന്റിന്റെ അവസാന റൗണ്ടുകളിലെ ഓരോ റൗണ്ടിലും സ്കോർ ചെയ്യുകയും മൊത്തത്തിൽ ഏഴ് ഗോളുകൾ നൽകുകയും ചെയ്തു. ലോകകപ്പിലെ മികച്ച കളിക്കാരനെന്ന നിലയിൽ ഗോൾഡൻ ബോളിനായി കൈലിയൻ എംബാപ്പെയുമായി അടുത്ത മത്സരം നടന്നെങ്കിലും, ലയണൽ മെസ്സി വിജയിച്ചു. എഫ്‌സി ബാഴ്‌സലോണക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതിന് ശേഷമാണ് മെസ്സി അർജന്റീന ദേശീയ ടീമിനൊപ്പം വിജയം നേടിയത്.രണ്ട് വർഷത്തിനുള്ളിൽ കോപ്പ അമേരിക്ക, ഫൈനൽസിമ, ലോകകപ്പ് എന്നിവയുൾപ്പെടെയുള്ള കിരീടങ്ങളിലേക്ക് അവരെ നയിച്ചു.
ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള സമയത്ത് താൻ കളിച്ച എല്ലാ കോംപെറ്റീഷനിലും വിജയിക്കാൻ മെസ്സിക്ക് കഴിഞ്ഞു, അവയിൽ സൂപ്പർ കോപ്പ ഡി എസ്പാന, ലാലിഗ, കോപ്പ ഡെൽ റേ, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ ഉൾപ്പെടും.PSG-യിൽ ചേർന്നതിന് ശേഷം ഫ്രഞ്ച് സൂപ്പർ കപ്പ്, ലീഗ് 1 എന്നിവയും സ്വന്തമാക്കി.എന്നാൽ മെസ്സിക്ക് ഇതുവരെ ഒരു കിരീടം മാത്രം നേടാൻ സാധിച്ചിട്ടില്ല, അതാണ് കൂപ്പെ ഡി ഫ്രാൻസ്.
ഈ സീസണിൽ PSG ഇതിനകം തന്നെ മത്സരത്തിന് പുറത്താണ്, സീസണിന്റെ അവസാനത്തിൽ അർജന്റീനൻ ഫ്രഞ്ച് ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കൂപ്പെ ഡി ഫ്രാൻസ് മെസ്സിയെ ഒഴിവാക്കുന്ന ഒരേയൊരു ട്രോഫി ആവാനുള്ള സാധ്യതയുണ്ട്.ഫിഫ ലോകകപ്പ് നേടിയതിനു ശേഷം എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള ശ്രമത്തിലാണ് മെസ്സി.