‘ബ്രേക്കിംഗ് ന്യൂസ്’: സൗദിയിൽ നിന്നും ലയണൽ മെസ്സിക്ക് ലോക റെക്കോർഡ് ഓഫർ, മെസ്സിയുടെ അച്ഛൻ സൗദിയിൽ |Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയിലെ കരാർ ഈ സീസണോടെ അവസാനിക്കും. 35 കാരനായ ഫ്രഞ്ച് ക്ലബ്ബുമായി കരാർ പുതുക്കുമോ എന്ന കാര്യം നിലവിൽ സംശയത്തിലാണുള്ളത്. ഉടൻ തന്നെ ഈ വിഷയത്തിലുള്ള തന്റെ തീരുമാനം പിഎസ്ജിയെ അറിയിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സി ക്ലബ്ബ് വിടുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.

യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസിക്ക് താൽപര്യമെങ്കിലും താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബ് തയ്യാറാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഉയർന്ന വേതനവും പ്രായവും മെസ്സിയെ സ്വന്തമാക്കുന്നതിൽ നിന്നും ക്ലബ്ബുകളെ പിന്തിരിപ്പിച്ചേക്കാം. മെസ്സിയുടെ മുൻ ക്ലബായ ബാഴ്സലോണയും MLS ക്ലബ്ബായ ഇന്റർ മിയാമിയും മെസ്സിക്കായി മുന്നോട്ട് വന്നിട്ടുണ്ട്.

എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് താല്പര്യമുണ്ട്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഹിലാലിന്റെ ചിരവൈരികളായ അൽ നസ്‌റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ 200 മില്യൺ യൂറോയുടെ ഓഫറാണ് മെസ്സിക്ക് മുന്നിൽ ക്ലബ് വെച്ചിട്ടുളളത്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാലറിയാണിത്.ക്ലബ്ബിന്റെ ഭാഗത്ത് നിന്നുമുള്ള ട്രാൻസ്ഫർ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ലയണൽ മെസ്സിയുടെ പിതാവ് ജോർജ് ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി.

സൂപ്പർതാരത്തിന്റെ കരാർ പുതുക്കൽ ചർച്ചകൾ പിഎസ്ജി താൽക്കാലികമായി നിർത്തിയതിന് പിന്നാലെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഓഫർ എത്തിയത്. രണ്ട് മാസം മുമ്പ്, റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിലേക്ക് ഒരു അതിശയകരമായ നീക്കം പൂർത്തിയാക്കിയിരുന്നു. റൊണാൾഡോക്ക് 173 മില്യൺ ഡോളർ ആണ് വേതനമായി അൽ നസ്സറിൽ നിന്നും ലഭിക്കുന്നത്.എന്നാൽ മെസ്സിയുടെ പിതാവ് ജോർജ്ജ് ഈ ആഴ്ച സൗദി തലസ്ഥാനത്തേക്ക് യാത്ര ചെയ്തത് വാണിജ്യപരമായ കാരണങ്ങളാലാണ് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. കാരണം മെസ്സി രാജ്യത്തിന്റെ ടൂറിസ്റ്റ് ബോർഡിന്റെ അംബാസഡറാണ്.ഈ യാത്രയിൽ ട്രാൻസ്ഫർ ചർച്ചകളും ഉൾപ്പെട്ടിരിക്കാം.റൊണാൾഡോ അൽ-നാസറിൽ ചേർന്നപ്പോൾ മുതൽ അൽ-ഹിലാൽ മെസ്സിക്ക് വേണ്ടി ശ്രമം നടത്തിയിരുന്നു

2021-ലെ സമ്മറിൽ രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയിൽ ചേർന്നത്.പാരീസിലെ മോശമായ അരങ്ങേറ്റ കാമ്പെയ്‌നിന് ശേഷം, ഈ സീസണിൽ അദ്ദേഹം 18 ഗോളുകളും 19 അസിസ്റ്റുകളും നൽകി മികച്ച ഫോമിലാണ് .

4.9/5 - (8 votes)
Lionel Messi