” ലയണൽ മെസ്സിക്ക് പിഎസ്ജിയെക്കാൾ കൂടുതൽ പ്രതിബദ്ധത അർജന്റീനയോട് “

ഓഗസ്റ്റ് 10-ന് ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തിയതിനു ശേഷം തന്റെ പുതിയ ടീമിനേക്കാൾ കൂടുതൽ തവണ ലയണൽ മെസ്സി അർജന്റീനയ്‌ക്കായി സ്‌കോർ ചെയ്തു. അർജന്റീന ഫോർവേഡ് ഈ സീസണിൽ ഇതുവരെ PSG-യുമായുള്ള എട്ട് മത്സരങ്ങളിൽ മൂന്ന് തവണ വലകുലുക്കി, ചാമ്പ്യൻസ് ലീഗിൽ അദ്ദേഹത്തിന്റെ എല്ലാ ഗോളുകളും പിറന്നത് . ലീഗ് 1 ൽ അദ്ദേഹത്തിന് ഇതുവരെ ഗോൾ കണ്ടെത്താനായിട്ടില്ല. അതേസമയം, ആഗസ്റ്റ് മുതൽ അർജന്റീനയ്ക്കായി കളിച്ച അഞ്ച് 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടിയിട്ടുണ്ട്.

ഒക്‌ടോബർ 29 ന് ലില്ലെയുമായുള്ള പിഎസ്ജി യുടെ മത്സരത്തിൽ പരിക്ക് മൂലം ഹാഫ് ടൈമിൽ അദ്ദേഹത്തെ മാറ്റിയിരുന്നു.2019 സെപ്റ്റംബർ 24-ന് വില്ലാറിയലുമായുള്ള ബാഴ്‌സലോണയുടെ മത്സരത്തിലാണ് ലയണൽ മെസ്സിക്ക് 90 മിനിറ്റും കളിക്കാൻ കഴിയാതിരുന്നത്.ക്ലബ് റിപ്പോർട്ട് ചെയ്തതുപോലെ ഹാംസ്ട്രിംഗ് അസ്വസ്ഥത കാരണം മെസ്സിക്ക് ആർബി ലെയ്പ്സിഗുമായുള്ള പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരവും ബോർഡിയുമായുള്ള അവരുടെ ലീഗ് 1 മത്സരവും നഷ്‌ടമായി. എന്നാൽ പരിക്കിൽ നിന്നും മോചിതനായ താരം ഉറുഗ്വേക്കെതിരായുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങുകയും ചെയ്തു.

അർജന്റീനയോടുള്ള മെസ്സിയുടെ പ്രതിബദ്ധത അനിഷേധ്യമാണ്. 2022 ൽ ഖത്തറിൽ ആൽബിസെലെസ്റ്റെയെ കിരീടത്തിലേക്ക് നയിക്കുക എന്നതാണ് 34 കാരൻ നായകന്റെ പ്രധാന ലക്‌ഷ്യം. സെപ്തംബർ 3 ന് വെനസ്വേലയ്‌ക്കെതിരായ യോഗ്യതാ മത്സരത്തിൽ ലൂയിസ് മാർട്ടിനെസ് നടത്തിയ ഫൗളിൽ നിന്നാണ് മെസ്സിക്ക് പരിക്കേറ്റത് .അതോടെ പിഎസ്‌ജിയുടെ രണ്ട് മത്സരങ്ങൾ നഷ്‌ടപ്പെടാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത്.ചൊവ്വാഴ്ച ബ്രസീലുമായുള്ള സുപ്രധാന പോരാട്ടത്തിന് മുന്നോടിയായി മെസ്സി പൂർണമായും ഫിറ്റ്നസ് വേണ്ടേക്കുമെന്നും ആദ്യ ടീമിൽ എത്തുമെന്നും ലയണൽ സ്കലോനി പറഞ്ഞു.

അതിനിടയിൽ ലയണൽ മെസ്സിയുടെ കളി സമയം സംബന്ധിച്ച് അർജന്റീനയും പിഎസ്ജിയും ധാരണയിലെത്തി.ഫിറ്റ്നസ് ആശങ്കകൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ താരത്തെ അർജന്റീനിയൻ ദേശീയ ടീമിലേക്ക് വിളിച്ചതിൽ പിഎസ്ജി തൃപ്തരല്ല. എന്നിരുന്നാലും, കരാർ പ്രകാരം അന്താരാഷ്ട്ര ഡ്യൂട്ടിക്ക് മുൻഗണന നൽകാൻ പാരീസുകാർ താരത്തെ അനുവദിച്ചതായി പറയപ്പെടുന്നു. കരാർ ഉണ്ടെങ്കിലും, മെസിയെ അർജന്റീന അമിതമായി കളിക്കില്ലെന്നു ഉറപ്പാക്കാൻ PSG താൽപ്പര്യപ്പെടുന്നു.

ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ഫോർവേഡ് കളിക്കുന്ന സമയം സംബന്ധിച്ച് ഇരു ടീമുകളും ഇപ്പോൾ ധാരണയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാർ ബ്രസീലിനെ നേരിടുമ്പോൾ മെസ്സിയുടെ കളി സമയം 20 മിനിറ്റായി പരിമിതപ്പെടുത്താനാണ് പിഎസ്ജി ആഗ്രഹിക്കുന്നത്. അന്തരാഷ്ട്ര ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി ക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി മത്സരമുണ്ട്. അതിൽ മെസ്സി കളിക്കും എന്ന വിശ്വാസത്തിലാണ് പിഎസ്ജി.

Rate this post