ട്രാൻസ്ഫർ വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ച നീക്കത്തിലൂടെയാണ് അർജന്റീന ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയിൽ നിന്ന് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എംഎൽഎസ് ടീമായ ഇന്റർ മിയാമിയിലേക്ക് മാറിയത്.
ഫ്രഞ്ച് സൂപ്പർതാരം കൈലിയൻ എംബാപ്പെക്ക് 35 കാരനായ ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഉപദേശം നൽകിയിരിക്കുകയാണ്.24 കാരനായ പിഎസ്ജി താരം ഒരു ‘വിജയിക്കുന്ന പ്രോജക്റ്റ്’ അർഹിക്കുന്നുണ്ടെന്ന് ലയണൽ മെസ്സി പറഞ്ഞു.“എംബപ്പേ ബാഴ്‌സയിലേക്ക് പോകുന്നതാണ് നല്ലത്, പക്ഷേ നിങ്ങൾക്ക് മാഡ്രിഡിലേക്ക് പോകണമെങ്കിൽ അത് ചെയ്യുക. നിങ്ങൾ ഒരു യഥാർത്ഥ പ്രോജക്‌റ്റ് അർഹിക്കുന്നു, വിജയിക്കുന്ന പ്രോജക്‌റ്റ്,” മെസ്സി ഫ്രഞ്ച് വണ്ടർകൈൻഡിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Kylian Mbappe has Lionel Messi's blessing ☺️ pic.twitter.com/3Vt7zWLclk
— GOAL (@goal) June 22, 2023
ലയണൽ മെസിക്ക് പിന്നാലെ എംബാപ്പെ പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചിരുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാനില്ലെന്നാണ് താരം അറിയിച്ചത്. പിഎസ്‌ജിയുടെ ദിശാബോധമില്ലാത്ത പ്രൊജക്റ്റിൽ താൽപര്യം ഇല്ലാത്തതും മെസിയുടെ വാക്കുകളും എംബാപ്പയെ സ്വാധീനിച്ചു എന്നു കരുതാവുന്നതാണ്.
🚨 Before leaving PSG, Lionel Messi reportedly told Kylian Mbappe:
— Managing Barça (@ManagingBarca) June 22, 2023
"I'd rather you go to Barça but, if you want to go to Madrid, do it. You deserve a real project, a winning project."@defcentral [🎖️] pic.twitter.com/gj8Xy1Hsoj
അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒപ്പം 2026-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്കുള്ള മെസ്സിയുടെ വരവ് പലതും മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്.