ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളത് ഈ മത്സരങ്ങൾക്കാണ് |Qatar 2022

2022 ലോകകപ്പ് ഖത്തറിനായി 2.4 ദശലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയതായി കഴിഞ്ഞ പ്രഖ്യാപിച്ചിരുന്നു.അവസാന നിമിഷ വിൽപന ഘട്ടത്തിലോ ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമിലോ ഖത്തർ 2022-ന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇനിയൊരിക്കലും ലഭിക്കാൻ സാധ്യതയില്ല.

ഖത്തർ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപ്പെടുന്ന മെസ്സിയുടെ അർജന്റീനയുടെ കളികൾക്കുള്ള ടിക്കറ്റുകളാണ് മുഴുവൻ വിട്ടു തീർന്നത്.നിരവധി ആരാധകർ സ്വപ്നം കാണുന്ന ഒന്നായിരുന്നു അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ്. അർജന്റീനയുടെ മത്സരങ്ങളുടെ ടിക്കറ്റുകളൊന്നും അവശേഷിക്കുന്നില്ല ഇത് വരാനിരിക്കുന്ന ഫിഫ ലോകകപ്പിലെ മെസ്സിയുടെ ആദ്യ നേട്ടമായി മാറി.2022 ൽ ഏറ്റവും കൂടുതലും പെട്ടെന്നും വിറ്റഴിഞ്ഞത് അർജന്റീനയുടെ ടിക്കറ്റുകളാണ് .

മെസ്സിയുടെ സാനിധ്യം തന്നെയാണ് ഇത് പെട്ടെന്ന് ടിക്കറ്റ് വിറ്റഴിക്കാനുള്ള കാരണവും.ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുള്ളത് അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിന്റേതാണ് എന്നാണ് ഖത്തർ വേൾഡ് കപ്പിന്റെ സിഇഒയായ നാസർ-അൽ-കാതെർ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തും അർജന്റീനയുടെ മത്സരം തന്നെയാണ് വരുന്നത്.സൗദി അറേബ്യക്ക് എതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് രണ്ടാമതായി കൊണ്ട് കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ട് മത്സരങ്ങളുടെയും മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ തീർന്നിട്ടുണ്ട് ‘ .

ടിക്കറ്റ് ലഭിക്കാത്ത അര്ജന്റീന അല്ലെങ്കിൽ മെസ്സി ആരാധകർക്ക് 2022 ലെ 1 മത്സരത്തിൽ പങ്കെടുക്കാൻ മാത്രമേ അവസരം ലഭിക്കൂ.ടീം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെ നേരിടുന്ന മൂന്നാമത്തെ മത്സരമാണ്.മെസ്സിയുടെയും അർജന്റീനയുടെയും ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേൾഡ് കപ്പ് കൂടിയാണിത്.കിരീട ഫേവറേറ്റുകളിൽ മുന്നിട്ട് നിൽക്കുന്നവരാണ് അർജന്റീന.സ്‌കലോണിക്ക് കീഴിലെ മികച്ച പ്രകടനം ആരാധകർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്.

Rate this post