മുൻ അർജന്റീന ഫോർവേഡ് ഹാവിയർ സാവിയോള നിലവിലെ ദേശീയ ടീമിനെക്കുറിച്ചും ലയണൽ മെസ്സിയെയുംക്കുറിച്ച് സംസാരിച്ചു.2006 ലെ അർജന്റീന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു സാവിയോള അവിടെ സ്കലോനിക്കും മെസ്സിക്കും ഒപ്പം കളിച്ചു.
“ഞാൻ ബാഴ്‌സലോണയിൽ എത്തിയപ്പോൾ, യൂത്ത് അക്കാദമിയിലെ ഏറ്റവും മികച്ച ഒരു ചെറുപ്പക്കാരനെ പോയി കാണണമെന്ന് കാർലെസ് റെക്‌സാച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അത് ലിയോ മെസ്സി ആയിരുന്നു” സാവിയോള പറഞ്ഞു.
“സ്കലോനി വളരെ മികച്ച പരിശീലകനാണ് ,അർജന്റീന ദേശീയ ടീമിന്റെ മുഖച്ഛായ അദ്ദേഹം മാറ്റിമറിച്ചു. സ്കെലോണി ടീമിന് ബാലൻസും ഫുട്ബോളും ആത്മവിശ്വാസവും നൽകി. അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്, നമ്മുടെ ഫുട്‌ബോളിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം”ലയണൽ സ്‌കലോനിയെക്കുറിച്ച് സാവിയോള പറഞ്ഞു.
🇦🇷🗣️ Javier Saviola: “After I arrived in Barcelona, Carles Rexach kept telling me that I should go and see this special boy in the academy. It was Leo Messi.” pic.twitter.com/yVGHfENaCD
— Barça Worldwide (@BarcaWorldwide) October 21, 2023
“ലിയോയുടെ ബാർസയോ അതോ ഈ അർജന്റീനയോ? ബാഴ്‌സലോണയ്ക്ക് ഒരു താരതമ്യവുമില്ലെന്ന് ഞാൻ കരുതുന്നു,ഈ അർജന്റീന വളരെ നന്നായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ആ ബാഴ്‌സയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല” ലയണൽ മെസ്സിയുടെ ബാഴ്‌സലോണ ടീം അല്ലെങ്കിൽ നിലവിലെ അർജന്റീന ടീം ഏത് ടീമാണ് മികച്ചതെന്ന് ചോദിച്ചപ്പോൾ സാവിയോള മറുപടി പറഞ്ഞു.
🎙️ “Barça Messi or Argentina Messi?”
— Barça Worldwide (@BarcaWorldwide) October 21, 2023
🇦🇷🗣️ Javier Saviola: “I think THAT Barcelona team is incomparable and there will never be anything like it again, even though the current Argentina team is performing well and performing amazingly.” pic.twitter.com/YhmoIpMfN1