മുൻ ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ കഴിഞ്ഞ ദിവസം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ മുന്‍ സഹതാരവുമായ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് ഹൃദയസ്‌പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുകയാണ് അർജന്‍റീനിയൻ ഇതിഹാസം ലയണൽ മെസ്സി.
ബാഴ്‌സയിലെ വിശ്വസ്തർ സ്‌നേഹപൂർവ്വം വിളിച്ചിരുന്ന ‘ഡോൺ ആൻഡ്രസ്’, 22 വർഷത്തെ പ്രശസ്‌തമായ കരിയറിന് തിങ്കളാഴ്ച ഒരു വൈകാരിക വീഡിയോ സന്ദേശത്തിലൂടെ തിരശ്ശീലയിട്ടു.തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ ഹൃദയസ്‌പർശിയായ ഒരു പോസ്റ്റിൽ, മെസ്സി ബാഴ്‌സലോണയ്‌ക്കായി കളിക്കുന്ന ഇരുവരുടെയും ചിത്രം പങ്കിട്ടു, തൻ്റെ ഐതിഹാസിക കരിയറിന് സ്പെയിൻകാരന് ഹൃദയംഗമമായ നന്ദിയും വിടയും അറിയിച്ചു.
📲❤️ Lionel Messi to Andres Iniesta: “One of the teammates with the most magic and one of those I enjoyed playing with the most. The ball is going to miss you, and so will all of us. I wish you the best always, you’re a phenomenon.” pic.twitter.com/A8SygrMm0n
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 8, 2024
‘ഏറ്റവും കൂടുതല്‍ മാന്ത്രികതയുള്ള ടീമംഗങ്ങളിൽ ഒരാളായിരുന്നു ഇനിയേസ്റ്റ, ഒപ്പം കളിക്കുന്നത് ഞാൻ ആസ്വദിച്ചു. ഫുട്ബോള്‍ നിങ്ങളെ മിസ് ചെയ്യും. ഞാന്‍ നിങ്ങള്‍ക്ക് ആശംസ നേരുന്നു, നിങ്ങൾ ഒരു പ്രതിഭാസമാണെന്നും താരം എഴുതി.തൻ്റെ 18 വർഷത്തെ ബാഴ്‌സലോണ കരിയറിൽ ഇനിയേസ്റ്റ 674 മത്സരങ്ങൾ കളിച്ചു.ഒമ്പത് ലാ ലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പുകൾ, ആറ് കോപ്പ ഡെൽ റേ കിരീടങ്ങൾ, മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ, ഏഴ് സ്പാനിഷ് സൂപ്പർ കപ്പുകൾ എന്നിവ നേടി.
മെസ്സിയും ഇനിയേസ്റ്റയും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്ന് കെട്ടിപ്പടുത്തു, ബാഴ്‌സലോണയ്‌ക്കായി 482 മത്സരങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളുടെയും എട്ട് ലാ ലിഗ കിരീടങ്ങളും നേടി.2018-ലാണ് ഇനിയേസ്റ്റ തൻ്റെ ബാല്യകാല ക്ലബ്ബുമായി വേർപിരിയാൻ തീരുമാനിച്ചത്, ജപ്പാനിലെ വിസൽ കോബെയിലേക്ക് മാറാൻ തീരുമാനിച്ചു.2023-ൽ യുഎഇ അദ്ദേഹം അൽ-വാസലിനെ പ്രതിനിധീകരിച്ചു.