ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിലെത്തിയതിനു ശേഷം നിരവധി മുന്നേറ്റങ്ങളാണ് മിയാമി ടീമിനും സ്പോൺസർമാർക്കും ഉണ്ടാവുന്നത്. ലിയോ മെസ്സി ടീമിൽ എത്തി ഒരു വർഷം പോലും തികഞ്ഞിട്ടില്ലെങ്കിലും അമേരിക്കയിൽ വലിയ തോതിൽ തരംഗം സൃഷ്ടിക്കുവാൻ സൂപ്പർ താരത്തിന് കഴിഞ്ഞു.
ലിയോ മെസ്സി ഇന്റർമിയാമി ടീമിലെത്തിയതിനുശേഷം ടീമിന്റെയും താരത്തിന്റെയും സ്പോൺസർ ആയ അഡിഡാസ് കമ്പനിക്ക് മെസ്സിയുടെ ട്രാൻസ്ഫറിന്റെ പേരിൽ തന്നെ നിരവധി മില്യൺ ഡോളറുകളാണ് വരുമാനമായി ലഭിക്കുന്നത്. അഡിഡാസ് സ്റ്റോറിൽ പോലും ഏറ്റവും കൂടുതൽ ഡിമാൻഡിൽ വിറ്റഴിക്കപ്പെടുന്ന ജേഴ്സി ഇന്റർമിയാമിയുടേതാണ്.
Lionel Messi’s Inter Miami shirt is reportedly Adidas’ best selling shirt of ANY SPORT 😯😱
— Barça Worldwide (@BarcaWorldwide) March 16, 2024
Even though Adidas sponsor the teams like Real Madrid, Manchester United, Argentina, Bayern Munich and more 🇺🇸🥶 pic.twitter.com/TqZggDN8O4
നിലവിൽ അഡിഡാസ് സ്പോൺസർ ചെയ്യുന്ന എല്ലാവിധ കായിക ഇനത്തിലെയും ജേഴ്സികളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ലഭിക്കുന്നതും ഏറ്റവും കൂടുതൽ വിൽക്കുന്നതുമായ ജേഴ്സി ലിയോ മെസ്സിയുടെതാണ്. ഫുട്ബോളിൽ ഉൾപ്പെടെ വമ്പൻ ടീമുകളെ അഡിഡാസ് സ്പോൺസർ ചെയ്യുന്നുണ്ടെങ്കിലും ലിയോ മെസ്സിയുടെ ഇന്റർ മിയാമി ടീമിലെ പത്താം നമ്പർ ജേഴ്സിയാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ലഭിക്കുന്നത്.
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂനിച്, അർജന്റീന ദേശീയ ടീം തുടങ്ങി വമ്പൻ ടീമുകളെ സ്പോൺസർ ചെയ്യുന്നുണ്ടെങ്കിലും മെസ്സിയുടെ മിയാമി ജേഴ്സിയുടെ അത്ര ഡിമാൻഡും വിറ്റഴിക്കപ്പെടുന്നതുമായ ജഴ്സി വേറെ ഇല്ല. ലിയോ മെസ്സിയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. കേവലം ഒരു അമേരിക്കൻ ഫുട്ബോൾ ടീമിന്റെ ജേഴ്സി യൂറോപ്പിലെ വമ്പൻ ടീമുകളെ കടത്തിവെട്ടി വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിൽ ലിയോ മെസ്സി തന്നെയാണ് പ്രധാന കാരണം.