റെക്കോർഡ് ഫീസിൽ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക്,

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ സൗദി അറേബ്യയിൽ കളിക്കുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.അൽ-ഹിലാലിലേക്കുള്ള ലയണൽ മെസ്സിയുടെ നീക്കം പൂർത്തിയായെന്നും സൗദി അറേബ്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അർജന്റീനിയൻ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്.

പിഎസ്ജിയിൽ മെസ്സിയുടെ കരാർ അവസാനിച്ചു കഴിഞ്ഞാൽ ബാഴ്‌സലോണയിലേക്ക് തിരിച്ചു പോവും എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വമ്പൻ ഓഫർ മെസ്സി സ്വീകരിക്കുകായണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ലിഗ് 1 ഭീമൻമാരായ പാരീസ് സെന്റ് ജെർമെയ്‌നുമായി കരാർ പുതുക്കില്ലെന്ന് വ്യകതമാക്കിയിരുന്നു. സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ ക്ലബ് മെസ്സിയെ സസ്‌പെൻഡ് ചെയ്തതോടെ ഇവർ തമ്മിലുള്ള ബന്ധം കൂടുതൽ വഷളയി മാറുകയും ചെയ്തു.

സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തത് സൗദി ക്ലബായ അൽ ഹിലാൽ ലയണൽ മെസ്സിക്ക് പ്രതിവർഷം 400 മില്യൺ യൂറോ (35,99,18,15,088 രൂപ) പ്രതിഫലം വാഗ്ദാനം ചെയ്തു, ഇത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനാക്കും. ഏകദേശം 3500 കോടിയോളം വരും.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുന്നതിനേക്കാൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയായിരിയ്ക്കും ഇത് .മെസ്സിക്ക് വേണ്ടി തുക എത്ര വേണമെങ്കിലും ഉയർത്താനും ക്ലബ് ഒരുക്കമാണ്.

2022-ലെ ഫിഫ ലോകകപ്പ് ജേതാവ് ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതേസമയം മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയും മെസ്സിയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നത്.അൽ-ഹിലാൽ മാത്രമാണ് ഇതുവരെ മെസ്സിക്ക് വേണ്ടി കോൺക്രീറ്റ് ഓഫർ നൽകിയ ഏക ക്ലബ്ബ്.

Rate this post
Lionel Messi