ഓസ്‌ട്രേലിയക്കെതിരെയുള്ള ഗോൾ തന്റെ കുടുംബം ആഘോഷിക്കുന്നത് കണ്ടതിന് ശേഷമുള്ള ലയണൽ മെസ്സിയുടെ പ്രതികരണം |Qatar 2022 |Lionel Messi

ഇന്നലെ രാത്രി അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരെ ലയണൽ മെസ്സി ചെയ്തതെല്ലാം സൂക്ഷിക്കാൻ ആരാധകരുടെ മനസ്സിൽ ഹൈ ഡെഫനിഷൻ ക്യാമറ ഷോട്ടുകൾ ആവശ്യമില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ ഗോളിന് സമാനമായി അദ്ദേഹം തന്റെ കരിയറിൽ നൂറ് തവണയെങ്കിലും ഗോൾ നേടിയിട്ടുണ്ട്. എന്നാൽ ഇന്നലെ തന്റെ പ്രൊഫെഷണൽ കരിയറിലെ ആയിരാമത്തെ മത്സരത്തിലാണ് മെസ്സി വേൾഡ് കപ്പിലെ നോക്കി ഔട്ടിലെ ആദ്യ ഗോൾ നേടിയത്.

അത്കൊണ്ട് തന്നെ മെസ്സിയുടെ കരിയറിലെ ഏറ്റവും പ്രധാനമായ ഗോൾ തന്നെയായിരുന്നു ഇത്.കളിയുടെ 35-ാം മിനിറ്റിൽ 35 കാരനായ താരം തന്റെ ടീമിന്റെ ആദ്യ ഗോൾ നേടിയത്.ഒരു ഫുട്‌ബോൾ കളിക്കാരനെന്ന നിലയിൽ തന്റെ 1000-ാമത്തെ പ്രൊഫഷണൽ മത്സരത്തിൽ സൗത്ത് അമേരിക്കൻ ഭീമന്മാർക്ക് വേണ്ടി ഒരു ഗോൾ മാത്രമേ നേടാനായുള്ളൂവെങ്കിലും കളിക്കളത്തിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു. അർജന്റീനയുടെ എല്ലാ മുന്നേറ്റങ്ങളിലും 35 കാരന്റെ സ്പർശം ഉണ്ടായിരുന്നു. അർജന്റീനയുടെ എല്ലാ മുന്നേറ്റങ്ങളും മെസ്സിയിൽ നിന്നാണ് ആരംഭിച്ചത്.

ലോകകപ്പിൽ മെസിയുടെ ഒന്പതാമത്തെ ഗോൾ ആണ് ഇന്നലെ പിറന്നത്.ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ ആദ്യ ഗോളാണിത്.ഇതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയ്‌ക്കായി ഇതിഹാസതാരം ഡീഗോ മറഡോണയുടെ എട്ട് ഗോളുകളുടെ റെക്കോർഡ് അദ്ദേഹം തകർത്തു. മത്സരത്തിലെ മെസ്സി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുകയും ചെയ്തു. എട്ടാം തവണയാണ് മെസ്സി വേൾഡ് കപ്പിൽ മാന് ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ഗെയിമിൽ നിന്നുള്ള ഒരു ക്ലിപ്പ് അദ്ദേഹത്തെ കാണിച്ചു. മെസ്സിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ ഗോൾ ആഘോഷിക്കുന്നതായിരുന്നു ഇത്.

മെസ്സിയുടെ ഭാര്യ അന്റോണല റൊക്കൂസോയും ദമ്പതികളുടെ മൂന്ന് മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു, മെസ്സിയുടെ ഗോളിന് ശേഷം കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ആഘോഷിച്ച വീഡിയോ വൈറലായി.ആ വീഡിയോ കണ്ടപ്പോൾ മെസ്സിയുടെ മുഖത്ത് പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.ഒപ്പം തന്റെ കുടുംബം തന്റെ കുടുംബം ആഘോഷിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണവും ഇന്റർനെറ്റിൽ വൈറലായി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗോൾ ഈ വർഷത്തെ ഫിഫ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗോളായിരുന്നു.കൂടാതെ ഈ വർഷത്തെ ഫിഫ ലോകകപ്പിലെ മുൻനിര ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ അദ്ദേഹം സംയുക്തമായി ഒന്നാം സ്ഥാനത്താണ്.അർജന്റീന ക്വാർട്ടർ ഫൈനലിൽ നെതർലൻഡിനെ നേരിടുക. ഈ ലോകകപ്പിൽ തോൽവി അറിയാത്ത നാല് ടീമുകളിലൊന്നാണ് നെതർലൻഡ്‌സ്.ഹൈ-വോൾട്ടേജ് ക്വാർട്ടർ ഫൈനൽ മത്സരം ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ ഡിസംബർ 10 ശനിയാഴ്ച പുലർച്ചെ 12:30 ന് IST നടക്കും.

Rate this post