കടുത്ത നിരാശയോടെ ലയണൽ മെസ്സിയുടെ വാക്കുകൾ ❛ഈ തോൽവിക്ക് ന്യായീകരണങ്ങൾ ഇല്ല❜ | Lionel Messi |Qatar 2022
തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവിയാണ് അർജന്റീനക്ക് ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഏഷ്യൻ ടീമായ സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീനയെ അട്ടിമറിക്കുകയായിരുന്നു. വളരെ വലിയ പ്രതീക്ഷകളോട് കൂടി ഇറങ്ങിയ അർജന്റീനക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം ഏൽപ്പിച്ചിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന മുന്നിലെത്തിയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ താളം തെറ്റുകയായിരുന്നു.അൽ ഷെഹ്രി,അൽ ദവാസരി എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് പരാജയം ഏൽപ്പിച്ചത്.
ഏതായാലും ഈ മത്സരത്തിനുശേഷം വളരെ നിരാശയോടെ കൂടിയാണ് ലയണൽ മെസ്സി സംസാരിച്ചിട്ടുള്ളത്. തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളുമില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. എന്നാൽ ടീം കൂടുതൽ ഐക്യത്തോടെ കൂടി ഇനി ഒരു മുന്നോട്ടുപോകുമെന്നും മെസ്സി കൂട്ടിച്ചേർത്തു.TNT സ്പോർട്സ് അർജന്റീനയാണ് ലയണൽ മെസ്സിയുടെ വാക്കുകൾ പുറത്തുവിട്ടത്.
‘ ഈ തോൽവിക്ക് യാതൊരുവിധ ന്യായീകരണങ്ങളും ഇല്ല.പക്ഷേ ഇനി ഞങ്ങൾ കൂടുതൽ ഐക്യത്തോടെ കൂടി മുന്നോട്ടു പോകേണ്ടതുണ്ട്.ഞങ്ങൾ ഒരു കരുത്തരായ ഗ്രൂപ്പ് തന്നെയാണ്.അത് ഞങ്ങൾ തെളിയിച്ചതുമാണ്.ഒരുപാട് കാലമായി ഇത്തരം ഒരു സാഹചര്യത്തിലൂടെ ഞങ്ങൾക്ക് കടന്നു പോകേണ്ടി വന്നിട്ടില്ല. പക്ഷേ ഈ ഗ്രൂപ്പ് ഒരു സത്യമാണ് എന്ന് തെളിയിക്കാനുള്ള സമയമാണ് ഇനിയുള്ളത് ‘ ലയണൽ മെസ്സി മത്സരശേഷം പറഞ്ഞു.
❗️Leo Messi: “There are no excuses. We are going to be more united than ever. This team is strong and we’ve shown it in the past. We didn’t expect to start in this way, but things happen for a reason. Now we have to win or win, it depends on us.” @TNTSportsAR 🗣️🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2022
ഈ തോൽവിയിൽ നിന്നും അതിശക്തമായി തിരിച്ചുവരേണ്ടത് അർജന്റീനയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്. മുന്നോട്ട് പോകണമെങ്കിൽ ഇനിയുള്ള രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടേണ്ടതുണ്ട്. മെക്സിക്കോ,പോളണ്ട് എന്നിവരാണ് ഇനി അർജന്റീനയുടെ എതിരാളികൾ.