ലയണൽ മെസ്സിയുടെ 2022 ലോകകപ്പ് വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്രസീൽ സൂപ്പർ താരം നെയ്മർ സെലെക്കാവോയെ അടുത്ത വര്ഷത്തെ ലോകകപ്പിൽ കിരീടത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീലിയൻ മാധ്യമമായ ടെറ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് തവണ ജേതാക്കളായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യയോടാണ് പരാജയപെട്ടത്. അതോടെ വേൾഡ് കപ്പ് എന്ന നെയ്മറുടെ സ്വപ്നം സാക്ഷാത്കരിക്കാനും സാധിച്ചില്ല.ഉദ്ഘാടന മത്സരത്തിനിടെ പരിക്കേറ്റ നെയ്മർ നോക്ക് ഔട്ട് മത്സരത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്.16-ാം റൗണ്ടിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ബ്രസീലിന്റെ 4-1 വിജയത്തിലും ക്വാർട്ടറിൽ ക്രൊയേഷ്യയ്‌ക്കെതിരെയും അദ്ദേഹം സ്‌കോർ ചെയ്തു.
ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് കഴിഞ്ഞ വർഷം PSG താരം വെളിപ്പെടുത്തിയിരുന്നു, എന്നാൽ അവരുടെ പുറത്തായതിന് ശേഷം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചില്ല, ഇപ്പോൾ ഒരു യു-ടേണിനായി തയ്യാറെടുക്കുകയാണ്.35-ാം വയസ്സിൽ ലയണൽ മെസ്സി അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.തന്റെ സുഹൃത്ത് ഏറെ മോഹിച്ച ട്രോഫി ഉയർത്തുന്നത് കണ്ടത് നെയ്മറെ 2026-ൽ ബ്രസീലിന് വേണ്ടി കളിക്കുന്നത് തുടരാൻ പ്രേരിപ്പിചിരിക്കുകയാണ്. ലോകകപ്പിന്റെ അടുത്ത പതിപ്പിൽ അദ്ദേഹത്തിന് 34 വയസ്സ് മാത്രമേ തികയൂ. ഫിറ്റ്നസ്സും ഫോമും നിലനിർത്തുകയായണെങ്കിൽ അടുത്ത വേൾഡ് കപ്പിലും ബ്രസീലിന്റെ പ്രധാന താരം നെയ്മർ തന്നെയാവും.
Neymar jr skills everybody pic.twitter.com/Rz6I7Ly3fJ
— annie🔮 (@malboradilan) December 20, 2022
2010-ൽ അരങ്ങേറ്റം കുറിച്ച 30-കാരൻ ബ്രസീൽ ടീമിലെ ഏറ്റവും വലിയ താരമായി മാറുകയായിരുന്നു. ബ്രസീലിനായി 124 മത്സരങ്ങളിൽ പ്രത്യക്ഷപ്പെടുകയും 77 ഗോളുകൾ നേടുകയും ചെയ്തു, ടീമിന്റെ എക്കാലത്തെയും ഗോൾ സ്‌കോറിംഗ് ചാർട്ടിൽ പെലെയ്‌ക്കൊപ്പമാണ്.അദ്ദേഹത്തിന്റെ മികച്ച സ്‌കോറിംഗ് കഴിവും പ്ളേ മേക്കിങ് കഴിവുകൾ ഉണ്ടായിരുന്നിട്ടും മുൻ ബാഴ്‌സലോണ താരത്തിന് ഇതുവരെ അന്താരാഷ്ട്ര വേദിയിൽ ഒരു ട്രോഫി നേടാനായിട്ടില്ല.
🇧🇷 Neymar jr is one of the greatest players of all time:
— Sholy Nation Sports (@Sholynationsp) December 24, 2022
👕 608 games
⚽️ 434 goals
🎯 238 assists
🤝 672 goal contributions
🏆 26 trophies
– Most goal in Brazil history
– He’s one of the best dribblers ever
– Has one of the best prime ever. pic.twitter.com/2quKiPlezh
2019ൽ ബ്രസീലിന്റെ കോപ്പ അമേരിക്ക കിരീടം നേടിയ ടീമിൽ നിന്നും അദ്ദേഹത്തിന് പരിക്ക് മൂലം വിട്ടു നിൽക്കേണ്ടി വന്നു.1994-ൽ അമേരിക്കയിൽ നടന്ന വേൾഡ് കപ്പിൽ ബ്രസീൽ ആയിരുന്നു ചാമ്പ്യന്മാർ .32 വർഷത്തിന് ശേഷം വീണ്ടും ആ മണ്ണിൽ ലോകകപ്പ് വിരുന്നെത്തുമ്പോൾ ചരിത്രം ആവർത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.