വലിയ പ്രതീക്ഷകളോടെ വലിയ തുകക്ക് ബാഴ്സലോണയിൽ എത്തിയിട്ടും ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് കൗട്ടീഞ്ഞോ. കടുത്ത സാമ്പത്തിക പ്രതിസന്ധയിൽ അകപ്പെട്ട ബാഴ്സ വിൽക്കാൻ സജീവമായി ശ്രമിക്കുന്നുവെന്ന് മാധ്യമങ്ങളിൽ റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ സീസണിൽ ബ്രസീലിയൻ മിഡ്ഫീൽഡർ തന്റെ പദ്ധതികളിലാണെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ പറഞ്ഞു. പരിക്കും മോശം ഫോമും മൂലം ബ്രസീലിയൻ താരത്തിന് തന്റെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം പുറത്തെടുക്കാനായില്ല.
” ഒരാഴ്ച കൂടി പരിശീലനം നടത്തിയ ശേഷം മാത്രമേ കൗട്ടീഞ്ഞോ ടീമിലെത്തുകയുള്ളെന്നും പക്ഷേ അദ്ദേഹം എന്റെ പദ്ധതികളിലുണ്ട്, കാരണം അവൻ ഒരു മികച്ച കളിക്കാരനാണ്,” കോമാൻ വെള്ളിയാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.”അവൻ ബാഴ്സയ്ക്ക് പ്രധാന താരം തന്നെയാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം ടീമിലുണ്ടായിരുന്നു, പക്ഷേ പരിക്കേറ്റു – എന്നിരുന്നാലും ഞാൻ നിങ്ങളോട് പറയുന്നു, ഈ കാലയളവിൽ അദ്ദേഹം എന്റെ പദ്ധതികളിലുണ്ട്. താരത്തിന് വിവിധ സ്ഥാനങ്ങളിൽ കളിക്കാൻ കഴിയും. ലയണൽ മെസ്സി ബാഴ്സ വിട്ടതോടെ ആ സ്ഥാനത് കൗട്ടീഞ്ഞോ നല്ലൊരു ഓപ്ഷൻ ആയിരിക്കും എന്നും കൂമാൻ പറഞ്ഞു.
Barcelona coach Ronald Koeman has said midfielder Philippe Coutinho is in his plans for this season. #LaLigahttps://t.co/QYJpQqIreP
— Sportstar (@sportstarweb) August 20, 2021
ബാഴ്സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശിയായി കൗട്ടീഞ്ഞോയെയാണ് തെരെഞ്ഞെടുത്തത്. ക്ലബ്ബിൽ ആ ജേഴ്സിയുടെ ഉത്തവാദിത്വം കൂടി ബ്രസീലിയൻ നിറവേറ്റും എന്നാണ് വിശ്വാസം.ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.
Spread the word #10 coutinho is back laliga isn't ready pic.twitter.com/SPLwdnEJko
— TR 23🇮🇳 (@kop_for_ever) August 18, 2021
ബാഴ്സ യൂണിവേഴ്സൽ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ, ലോകമെമ്പാടുമുള്ള ആരാധകർ ഫിലിപ്പ് കൊട്ടിൻഹോയെ ഏറ്റവും മോശം സൈനിങ്ങായാണ് തെരെഞ്ഞെടുത്തത്. തന്റെ തുടക്ക കാലത്ത് മികവ് തെളിയിച്ച ബ്രസീലിയൻ പിന്നീട് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 2019 ൽ ബയേണിലേക് ലോണിൽ പോയ കൂട്ടിൻഹോ അവിടെ ട്രെബിൾ നേടി ശ്രദ്ധേയനായി. ഇ സീസണിൽ ബാഴ്സയിലേക്ക് തിരിച്ചെത്തിയെങ്കിലും നിരാശ തന്നേയായിരുന്നു ഫലം.