കഴിഞ്ഞ മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് മയ്യോർക്കയെ പരാജയപ്പെടുത്തിയിരുന്നു.മിന്നും താരം റോബർട്ട് ലെവന്റോസ്ക്കി നേടിയ ഗോളായിരുന്നു ബാഴ്സക്ക് വിജയം സമ്മാനിച്ചത്.മയ്യോർക്കയുടെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.
ഈ മത്സരം വീക്ഷിക്കാൻ അർജന്റീനയുടെ ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്‌കലോനിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മയ്യോർക്കക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള താരമാണ് സ്‌കലോനി. മാത്രമല്ല ഇദ്ദേഹം മയ്യോർക്കയിൽ കൂടിയാണ് ജീവിക്കുന്നത്.മയ്യോർക്ക ക്ലബ്ബിനെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ട് എന്നുള്ള കാര്യവും നേരത്തെ സ്‌കലോനി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ മയ്യോർക്ക എന്ന സ്പാനിഷ് ക്ലബ്ബുമായി ബന്ധം പുലർത്തുന്ന വ്യക്തിയാണ് അർജന്റീനയുടെ പരിശീലകൻ.
ഈ മത്സരത്തിന് മുന്നേ മാധ്യമപ്രവർത്തകർ സ്‌കലോനിയെ ഇന്റർവ്യൂ ചെയ്തിരുന്നു.മുൻ ബാഴ്സ താരം കൂടിയായ ലയണൽ മെസ്സിയെ പറ്റി മാധ്യമപ്രവർത്തകർ സ്‌കലോനിയോട് ചോദിച്ചിരുന്നു. അർജന്റീനക്കൊപ്പം മെസ്സി വളരെയധികം ഹാപ്പിയാണ് എന്നാണ് സ്‌കലോനി ഇതിന് മറുപടി പറഞ്ഞത്.
‘ ഞങ്ങൾക്കൊപ്പം മെസ്സിക്ക് ഒരു കുഴപ്പവുമില്ല,അദ്ദേഹം ഹാപ്പിയാണ്.ഞങ്ങൾ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.അദ്ദേഹം എന്താണോ അതിനനുസരിച്ചുള്ള ട്രീറ്റ് തന്നെയാണ് ഞങ്ങൾ നൽകുന്നത്.മെസ്സി ഒരു അസാധാരണ താരം തന്നെയാണ്. അദ്ദേഹം ഇതുപോലെതന്നെ ഒരുപാട് കാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപാട് വർഷം അദ്ദേഹത്തെ എൻജോയ് ചെയ്യാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ‘ അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.
🗣 Lionel Scaloni at Mallorca-Barça game: “With us, Messi is fine. We love him and treat him for what he is: outstanding player. May he continue like this and we can enjoy him for many more years.” 🇦🇷 pic.twitter.com/PLJ6fJzi4E
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 1, 2022
കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളിലും വിജയിക്കാൻ സ്‌കലോനിയുടെ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ഹോണ്ടുറാസ്, ജമൈക്ക എന്നിവരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്.ഈ രണ്ട് മത്സരങ്ങളിലും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് അർജന്റീനയെ മുന്നിൽ നിന്നു നയിച്ചത് ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരുന്നു.