വേൾഡ് കപ്പിന് സ്‌കലോനിക്ക് പ്ലാൻ Bയും, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി ഒരു മാസത്തിൽ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. സമീപകാലത്ത് ഏറ്റവും കൂടുതൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അർജന്റീനക്ക് ഇത്തവണ വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല അർജന്റീന ആരാധകരും ഇത്തവണ വലിയ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട്.

ഏതായാലും അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി ഈ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.പ്ലാൻ Aക്ക് പുറമേ പരിശീലകന് പ്ലാൻ Bയും ഉണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത് പ്രമുഖ അർജന്റൈൻ മീഡിയയായ TYC സ്പോർട്സിന്റെ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിൽ 4-3-3 എന്ന ഫോർമേഷനാണ് അർജന്റീന സ്ഥിരമായി സ്ഥിരമായി ഉപയോഗിച്ചുവരുന്നത്.ഈ ഫോർമേഷൻ തന്നെയാണ് ഖത്തർ വേൾഡ് കപ്പിലും അർജന്റീനയുടെ പ്രധാനപ്പെട്ട ഫോർമേഷൻ.Emi, Acuña/Tagliafico, Otamendi, Romero, Molina, Paredes, De Paul, Lo Celso, Di María, Lautaro, Messi എന്നീ താരങ്ങളായിരിക്കും 4-3-3 എന്നുള്ള സ്ഥിര ഫോർമേഷനിൽ അർജന്റീനക്ക് വേണ്ടി ഇറങ്ങുക.ഇതാണ് പ്ലാൻ A.

എന്നാൽ പ്ലാൻ B കൂടി ഇപ്പോൾ സ്‌കലോനി തയ്യാറാക്കിയിട്ടുണ്ട്.3-5-2 എന്നുള്ള ഫോർമേഷനായിരിക്കും പ്ലാൻ B യിൽ ഉപയോഗിക്കുക. പ്രതിരോധനിരയിൽ റൊമേറോ,ഓട്ടമെന്റി എന്നിവർക്ക് പുറമേ ലിസാൻഡ്രോ മാർട്ടിനസും ഉണ്ടാവും. ഫുൾ ബാക്കുമാരായ അക്കൂനയും മൊളീനയും ഒരല്പം മുമ്പിലായിരിക്കും കളിക്കുക. അവർക്കൊപ്പം ലോ സെൽസോ,പരേഡസ്,ഡി പോൾ എന്നവരായിരിക്കും ഉണ്ടാവുക.

മുന്നേറ്റ നിരയിൽ ലയണൽ മെസ്സി,ലൗറ്ററോ മാർട്ടിനസ് എന്നിവർ അണിനിരക്കും. അതേസമയം 3-5-2 ഫോർമേഷൻ ഉപയോഗിക്കുമ്പോൾ ഡി മരിയക്ക് സ്ഥാനം നഷ്ടമാകും എന്നുള്ളതാണ്. ഏതായാലും ഈ രണ്ടു ഫോർമേഷനുകളാണ് നാം വേൾഡ് കപ്പിൽ സ്‌കലോനിയിൽ നിന്നും പ്രതീക്ഷിക്കേണ്ടത്.

Rate this post
Argentina