അർജന്റീനയിലെ ലയണൽ സ്കലോണി സ്ട്രീറ്റ് വൈറലാകുന്നു.. | Lionel Scaloni

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്കാലോണി ചുരുങ്ങിയ കാലയളവിൽ അർജന്റീന ദേശീയ ടീമിന് നാളിതുവരെ കാണാത്ത മഹത്വങ്ങളിലേക്കാണ് നയിച്ചത്. കോപ്പ അമേരിക്ക കിരീടവും ഫിഫ വേൾഡ് കപ്പ് കിരീടവും ഉൾപ്പെടെ ചുരുങ്ങിയ സമയം കൊണ്ട് നേടിയ ലയണൽ സ്കലോണി മികച്ച പരിശീലകന്മാരുടെ ഇടയിലേക്ക് നടന്നു നീങ്ങുകയായിരുന്നു.

2018 ൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയെൽക്കുന്ന ലയണൽ സ്കെലോണിക്ക് കീഴിൽ 2019 കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട അർജന്റീന പിന്നീട് തലകുനിക്കേണ്ടി വന്നിട്ടില്ല. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു കിരീടം എന്ന സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് 2021ലെ കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിയ അർജന്റീന ടീം 2022ലെ ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി.

ലോകം കീഴടക്കി തിരിച്ചെത്തിയ അർജന്റീന ടീമിനും പരിശീലകനും ഏറെ പ്രശംസകളാണ് അർജന്റീനയിൽ നിന്നും ലഭിച്ചത്. ഫിഫ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കി ഒരു വർഷം പിന്നീട് ഇപ്പോഴും ലയണൽ സ്കലോണിക്കും ടീമിനും വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. ലയണൽ സ്കലോണിയുടെ അർജന്റീനയിലെ ഹോം ടൌണായ പൂജാറ്റോയിലെ ഒരു സ്ട്രീറ്റിന് ലയണൽ സ്കാലോണിയുടെ പേരാണ് നൽകിയിട്ടുള്ളത്.

ഫിഫ വേൾഡ് കപ്പ് ജയിച്ചു വരുന്ന താരങ്ങൾക്കും പരിശീലകന്മാർക്കും ആദരവ് സമർപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള മെട്രോസ്റ്റേഷനുകൾക്കും സ്ട്രീറ്റുകൾക്കും അവരുടെ പേര് നൽകുന്നത് പതിവ് കാഴ്ചയാണ്. 2018 ഫിഫ വേൾഡ് കപ്പ്‌ വിജയിച്ച ഫ്രാൻസിന്റെ നായകനായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പേര് രാജ്യത്തെ മെട്രോസ്റ്റേഷന് നൽകിയിരുന്നു.

Rate this post