‘അവർ പകരം വയ്ക്കാനില്ലാത്തവരാണ്, അതുല്യ കളിക്കാരാണ്’ : ലയണൽ മെസ്സിയെയും ഏഞ്ചൽ ഡി മരിയയെയും കുറിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്‌കലോനി | Lionel Messi | Ángel Di María

കഴിഞ്ഞ വര്ഷം നവംബറിൽ റിയോ ഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അര്ജന്റീന 1-0ന് വിജയിച്ചതിനെത്തുടർന്ന് പരിശീലക ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സ്‌കലോനി വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം അർജന്റീന ടീമിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അഭിമുഖത്തിൽ സംസാരിച്ച ലയണൽ സ്കെലോണി പരിശീലക ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചും മെസ്സിയെക്കുറിച്ചും സംസാരിച്ചു.”ഇത് ഒരു മോശം വർഷമായിരുന്നു, ഞാൻ അത് ആസ്വദിച്ചില്ല, വ്യക്തിപരമായ തലത്തിൽ എനിക്ക് സുഖമില്ലാതിരുന്ന ആറ് കഠിനമായ യോഗ്യതാ മത്സരങ്ങൾ ഞാൻ ചെലവഴിച്ചു. പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോയി.ഞാൻ നൂറു ശതമാനം തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഏതാനും മാസങ്ങൾക്ക് ശേഷം ഞാൻ തുടരാനുള്ള അവസ്ഥയിൽ ആയിരിക്കില്ലെന്നു ചിന്തിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റ് വരുന്നതിനാൽ അർജന്റീന ടീമിന് നൂറു ശതമാനം തന്നെ ആവശ്യമായിരുന്നു. ഞാനതിനു തയ്യാറല്ലെന്നു തോന്നിയതിനാൽ എനിക്കത് എല്ലാവരെയും അറിയിക്കണമായിരുന്നു”സ്കെലോണി പറഞ്ഞു.

ലയണൽ മെസ്സിയെയും ഏഞ്ചൽ ഡി മരിയയെയും കുറിച്ച് ലയണൽ സ്‌കലോനി സംസാരിച്ചു.”അവർ പകരം വെക്കാനില്ലാത്തവരാണ്. പകരം വയ്ക്കാവുന്ന കളിക്കാരല്ല, അത് അസാധ്യമാണ്. ഡി മരിയയും മെസിയും അതുല്യ കളിക്കാരാണ്.ഡി മരിയയുടെ കാര്യത്തിൽ, പകരക്കാരനെ ഞങ്ങൾ അന്വേഷിക്കില്ല, അവനെപ്പോലെ ചെയ്യാൻ കഴിയുന്ന ഒരു കളിക്കാരനെ തിരയുന്നത് തെറ്റാണ്” സ്കെലോണി പറഞ്ഞു.”അദ്ദേഹം ഞങ്ങൾക്ക് ഇരു വിങ്ങുകളിൽ സ്പേസ് നൽകി , അങ്ങനെ നൽകാൻ കഴിയുന്ന ഒരു കളിക്കാരനെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും.ടീം സ്വയം പുനഃസജ്ജമാക്കണമെന്ന് ഞാൻ പറയുന്നില്ല,എന്നാൽ ഏഞ്ചൽ ഇല്ലാത്തതിനാൽ എന്തുകൊണ്ട് വ്യത്യസ്തമായി കളിക്കുന്നില്ല” സ്കെലോണി പറഞ്ഞു.

“ഭാഗ്യവശാൽ എല്ലാ ദിവസവും ഫുട്‌ബോൾ ഉണ്ട്. ലീഗ് ആയാലും ഞങ്ങൾ എല്ലാം കാണുന്നു. ഞങ്ങളുടെ ടീമിന് വേണ്ടി നമുക്ക് എന്ത് ഉപയോഗിക്കാനാകുമെന്ന് കാണാൻ സ്വയം അപ്‌ഡേറ്റ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഞാൻ ഒരിക്കലും കാണുന്നതും വിശകലനം ചെയ്യുന്നതും നിർത്തുന്നില്ല.എനിക്കിത് ഇഷ്ടമാണ്, എനിക്കത് ആവശ്യമാണ്” സ്കെലോണി പറഞ്ഞു.

Rate this post