അർജന്റീന ആരാധകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് പൗലോ ഡിബാല. ഒരുപാട് അനിശ്ചിതത്വങ്ങൾക്കൊടുവിൽ അദ്ദേഹം ഈ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ സ്‌ക്വാഡിൽ ഇടം കണ്ടെത്തിയിരുന്നു. പക്ഷേ ഇതുവരെ ഒരു മിനിറ്റ് പോലും താരത്തിന് കളിക്കളത്തിൽ ചിലവഴിക്കാൻ കഴിഞ്ഞിട്ടില്ല. ചില ആരാധകർക്ക് നിരാശ പകരുന്ന ഒരു കാര്യമാണിത്.
നേരത്തെ താരത്തിന് പരിക്ക് ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നുമൊക്കെ ഡിബാല മുക്തി നേടിയിട്ടുണ്ട് എന്നാണ് വിവരം.എന്നാൽ ലയണൽ മെസ്സി കളിക്കുന്ന ഒരു റോളിലാണ് പലപ്പോഴും ക്ലബ്ബുകളിൽ ഡിബാല കളിക്കാറുള്ളത്. അതുകൊണ്ടുതന്നെ മെസ്സി ഉണ്ടാകുമ്പോൾ ഡിബാലയുടെ ആവശ്യമില്ല എന്നുള്ള അഭിപ്രായക്കാരും ഈ വിഷയത്തിലുണ്ട്. ഏതായാലും ആരാധകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് പൗലോ ഡിബാല.
എന്തുകൊണ്ടാണ് ഡിബാലയെ കളിപ്പിക്കാത്തത് എന്നുള്ളതിന്റെ കാരണം ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വിശദീകരിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഡിബാലയെ കളിപ്പിക്കാത്തത് ടാക്ക്റ്റിക്കലായ ഒരു തീരുമാനമാണെന്നും മറ്റൊന്നും തന്നെ അതിന്റെ പിറകിൽ ഇല്ല എന്നുമാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
‘ ഡിബാല കളിക്കാത്തത് ടാക്റ്റിക്കലായ ഒരു തീരുമാനം മാത്രമാണ്.ഡിബാല മികച്ച ഒരു താരമാണ്.അർജന്റീന മത്സരത്തിൽ വിജയിച്ചു എന്നുള്ള പോയിന്റിൽ നല്ല നിലയിലാണ്.അദ്ദേഹത്തിന്റെ സഹതാരങ്ങളെ പോലെ അദ്ദേഹവും മത്സരത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഇനി ഞങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. നമുക്ക് അടുത്ത മത്സരത്തിൽ നോക്കാം ‘ അർജന്റീന കോച്ച് പറഞ്ഞു.
Lionel Scaloni on why Paulo Dybala hasn't played at the World Cup: "It's a tactical decision. Paulo is good, from the point of view that Argentina won. He surely wants to play like all of his team mates. Now we decide this, we will see the next match." pic.twitter.com/y7C4ivnTZ1
— Roy Nemer (@RoyNemer) November 29, 2022
പോളണ്ടിനെതിരെയുള്ള ഡിബാലക്ക് ആദ്യ ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ലയണൽ മെസ്സി,ലൗറ്ററോ,ഡി മരിയ എന്നിവരായിരിക്കും അർജന്റീനയുടെ മുന്നേറ്റ നിരയിൽ ഉണ്ടാവുക. പകരക്കാരനായി കൊണ്ട് ഡിബാല വരുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.