അർജന്റീനയുടെ ലോകകപ്പ് ജേതാവായ ലയണൽ സ്‌കലോനിയെ 2022 ലെ ദേശീയ ടീമിന്റെ ഏറ്റവും മികച്ച പരിശീലകനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (IFFHS) തിരഞ്ഞെടുത്തു.44 വയസ്സുള്ള ഖത്തർ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായ സ്‌കലോനിക്ക് 240 വോട്ടുകൾ ലഭിച്ചു, ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സിന്റെ 45 വോട്ടുകളാണ് ലഭിച്ചത്.
ഖത്തറിൽ മൊറോക്കോയെ നാലാം സ്ഥാനത്തേക്ക് നയിച്ച കോച്ച് വാലിദ് റെഗ്രഗുയി 30 വോട്ടുകൾ നേടി.2006 ലെ അർജന്റീനയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സ്‌കലോനി, ലാ ആൽബിസെലെസ്റ്റെയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 36 വർഷത്തിനിടെ അർജന്റീനയുടെ ആദ്യ കിരീടം കൂടിയാണിത്. ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റ അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും സ്കലോനി മേൽനോട്ടം വഹിച്ചു.
2018 ലെ റഷ്യ ലോകകപ്പിന് ശേഷം ജോർജ് സാംപോളിക്ക് പകരക്കാരനായാണ് സ്കെലോണി അര്ജന്റീന പരിശീലകനായി എത്തുന്നത്.ലയണൽ സ്‌കലോനിയുടെ കീഴിലുള്ള ടീമെന്ന നിലയിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ, ഈ കാലഘട്ടത്തെ ‘സ്കലോനെറ്റ’ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റ അർജന്റീന പിന്നീട് പരാജയപ്പെട്ടത് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെയാണ്. ആദ്യ മത്സരത്തിലെ തോൽവിയോടെ പരിശീലകനെതിരെയും ടീമിനെതിരെയും വലിയ വിമര്ശനങ്ങള് ഉയർന്നു വരുകയോ ചെയ്തു.
എന്നാൽ അതിലൊന്നും പതറാതെ നിന്ന സ്കെലോണി പുതിയ തന്ത്രങ്ങൾ ഒരുക്കിയും ടീമിൽ നിർണായക മാറ്റങ്ങൾ കൊണ്ടു വന്നും അടുത്ത രണ്ടു മത്സരങ്ങളും അനായാസം വിജയിച്ച് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു. അർജന്റീനയുടെ ഈ വിജയങ്ങളിൽ ലയണൽ സ്കെലോണിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. സ്കെലോണിയുടെ കാലഘട്ടത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സൂപ്പർ താരത്തിന്റെ അര്ജന്റീന ജേഴ്സിയിലെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിഞ്ഞത് ഈ കാലത്തായിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു.
La IFFHS (International Federation of Football History and Statics) eligió a Lionel Scaloni como el mejor entrenador del Mundo en 2022. pic.twitter.com/fVGNn9co40
— Gastón Edul (@gastonedul) January 8, 2023
കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അതിന്റെ ഫലമായിരുന്നു കോപ്പ അമേരിക്ക . ഫൈനലിസിമ കിരീടങ്ങൾ.ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിൽ എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോത്തിലെ മികവും എടുത്തു പറയേണ്ടതാണ്.
World Cup winner Lionel Scaloni with the honorary kick-off at his former club Mallorca 🇦🇷 pic.twitter.com/K1saFp1XG2
— B/R Football (@brfootball) January 7, 2023
ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരവും അർജന്റീനക്ക് ഉണ്ട്. ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. പന്തിന്മേലും ആക്രമണത്തിലും പൂർണമായും ആധിപത്യം പുലർത്തുന്ന അർജന്റീനയെയാണ് കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിക്കുന്നത്. സുന്ദര ഫുട്ബോളിനേക്കാൾ ഉപരി ഗോളടിക്കുക മത്സരം വിജയിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അവർ മൈതാനത്ത് ഇറങ്ങുന്നത്.