ദേശീയ ടീമിനൊപ്പം ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് അപ്‌ഡേറ്റ് നൽകി ലയണൽ സ്‌കലോനി |Qatar 2022

2022ലെ ഫിഫ ലോകകപ്പിന് ശേഷവും ലയണൽ മെസ്സി ദേശീയ ടീമിൽ കളിക്കുന്നത് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അർജന്റീന മാനേജർ ലയണൽ സ്‌കലോനി വെളിപ്പെടുത്തി.നാളെ നടക്കുന്ന സെമി ഫൈനലിൽ ലാ ആൽബിസെലെസ്റ്റെ ക്രൊയേഷ്യയെ നേരിടും.

നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമായാണ് അവരുടെ ക്യാപ്റ്റൻ നിർണായക പ്രകടനമാണ് നടത്തിയിട്ടുള്ളത്.റൗണ്ട് ഓഫ് 16 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെതിരെയുള്ള രണ്ടു നോക്ക് ഔട്ട് മത്സരങ്ങളിലും മെസ്സി ഗോളുകൾ നേടിയിരുന്നു. അർജന്റീനയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് 35-കാരൻ.ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയിൽ ഇത് തന്റെ അവസാനത്തെ വരവായിരിക്കുമെന്ന് മെസ്സി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കിരീടത്തോടെ വിടവാങ്ങാനാണ് മെസ്സി ശ്രമിക്കുന്നത്.

ഫലം എന്തുതന്നെയായാലും മെസ്സിയെ കാണുന്നത് ആസ്വദിക്കുന്നതിനാൽ കുറച്ച് വർഷങ്ങൾ കൂടി കളിക്കുന്നത് തുടരുമെന്ന് സ്കലോനി പ്രതീക്ഷിക്കുന്നു.’ ലയണൽ മെസ്സി ഇനിയും അർജന്റീനയോടൊപ്പം കളിക്കുന്നത് തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ദേശീയ ടീമിൽ തുടരുമോ എന്നുള്ളത് നമുക്ക് കണ്ടറിയാം.അദ്ദേഹത്തെ ആസ്വദിക്കുന്നത് ഞങ്ങൾ തുടരുക തന്നെ ചെയ്യും.അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതുതന്നെയാണ് ഫുട്ബോൾ ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘ ക്രൊയേഷ്യയുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച അർജന്റീന മാനേജർ പറഞ്ഞു.

ലയണൽ മെസ്സി ഇനിയും കുറച്ച് വർഷങ്ങൾ കൂടി അർജന്റീനയിൽ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ മെസ്സിക്ക് സാധിച്ചാൽ അതിനേക്കാൾ മനോഹരമായതൊന്നും തന്നെ ഈ ഭൂമിലോകത്തുണ്ടാവില്ല 2005-ൽ ആദ്യ ടീമിൽ ഇടം നേടിയ ശേഷം, സ്കൈ ബ്ലൂസിനായി മെസ്സി 170 മത്സരങ്ങൾ കളിച്ച് 95 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോററും മെസ്സിയാണ.

അവസാന റൗണ്ടിൽ നെതർലൻഡ്സിനെതിരെ പത്താം ഗോളോടെ ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും മികച്ച മാർക്‌സ്മാൻ എന്ന നിലയിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയോടൊപ്പം മെസ്സിയെത്തി.ആദ്യ സെമി ഫൈനലിൽ ചൊവ്വാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും.