ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണ് എന്നുള്ള കാര്യം ലയണൽ മെസ്സി തന്റെ ആരാധകരെ അറിയിച്ചിരുന്നു.ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം ദുഃഖം നൽകുന്ന ഒരു കാര്യമാണിത്. 35 കാരനായ മെസ്സിക്ക് ഒരു വേൾഡ് കപ്പ് കൂടി കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ആരാധകരിൽ ഭൂരിഭാഗവും.
എന്നാൽ ലയണൽ മെസ്സി ഇനി മറ്റൊരു വേൾഡ് കപ്പിൽ ഉണ്ടാവില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ മെസ്സിയുടെ മനസ്സ് മാറണെ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ ചുറ്റിലുമുണ്ട്. അതിൽ പെട്ട ഒരു വ്യക്തിയാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി.
വേൾഡ് കപ്പിന് മുന്നേയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അർജന്റീന പരിശീലകൻ ഉള്ളത്. കഴിഞ്ഞ ദിവസം മെസ്സിയെ കുറിച്ച് സ്‌കലോനി സംസാരിച്ചിട്ടുണ്ട്. മെസ്സിയുടെ അവസാന വേൾഡ് കപ്പ് ആവില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.
‘ മെസ്സി ഒരുപാട് പേരെ സന്തോഷപ്പെടുത്തിയിട്ടുണ്ട്.അർജന്റീനക്കാരെ മാത്രമല്ല.ഒരുപക്ഷേ ഇത് മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും ഇത്. അങ്ങനെ ആവരുതേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അദ്ദേഹം കളത്തിൽ ഹാപ്പിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഒരുപാട് ആളുകളെ അദ്ദേഹം സന്തോഷപ്പെടുത്തുന്നു. തീർച്ചയായും അദ്ദേഹം കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധ്യതയുണ്ട്. കാരണം അത് ഫുട്ബോൾ ലോകം ആവശ്യപ്പെടുന്നു ” സ്‌കലോനി പറഞ്ഞു.
Argentina national team coach Lionel Scaloni speaks on Lionel Messi, possibly last World Cup. https://t.co/p94Sa7D621
— Roy Nemer (@RoyNemer) November 9, 2022
ഈ സീസണിൽ വളരെ മികവോടുകൂടിയാണ് ലയണൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നു. ആകെ 30 ഗോളുകളിൽ മെസ്സി ഗോൾ കോൺട്രിബ്യൂഷൻ നടത്തിക്കഴിഞ്ഞു. ഫിസിക്കലി വളരെ നല്ല നിലയിലാണ് ഉള്ളത് എന്നാണ് ഇതേക്കുറിച്ച് മെസ്സി പറഞ്ഞിരുന്നത്.