ജൂണിൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക വരെ അർജന്റീനയുടെ പരിശീലകനായി ലയണൽ സ്‌കലോണി തുടരും. മാധ്യമപ്രവർത്തകരായ ഗാസ്റ്റൺ എഡൂലും ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തതുപോലെ ലാ ആൽബിസെലെസ്റ്റെയുടെ മുഖ്യ പരിശീലകനായി സ്കെലോണി തുടരുമെന്ന് ചിക്വി ടാപിയയോട് സ്ഥിരീകരിച്ചു.
അർജന്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ സ്കെലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇക്കാര്യം വരും ദിവസങ്ങളിൽ ഔദ്യോഗികമായി സ്ഥിരീകരിക്കും.2018ലാണ് അർജന്റീനൻ പരിശീലക സ്ഥാനത്തേയ്ക്ക് സ്കെലോണി എത്തിയത്.അർജന്റീനക്ക് കോപ്പ അമേരിക്കയും വേൾഡ് കപ്പും നേടിക്കൊടുത്ത പരിശീലകനാണ് ലയണൽ സ്കെലോണി. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുക.
‘ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി തുടരും, കോപ്പ അമേരിക്കയിൽ ടീമിനെ പരിശീലിപ്പിക്കും, അർജന്റീനയിലെ tyc സ്പോർട്സ് ജേണലിസ്റ്റ് ഗാസ്റ്റൺ എഡൽ പറഞ്ഞു. അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് സ്‌കലോണി നേരത്തെ സൂചന നൽകിയിരുന്നു. മാറക്കാനയിൽ ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് സ്കെലോണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ടീമിന്റെ പരിശീലക സ്ഥനത്ത് “തുടരുന്നത് ബുദ്ധിമുട്ടാണ്” എന്ന് അർജന്റീനിയൻ കോച്ച് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ നീണ്ട ചർച്ചകൾക്ക് തന്റെ ദേശീയ ടീമിന്റെ ചുമതലയുള്ള സമയം നീട്ടാൻ അദ്ദേഹം തീരുമാനിച്ചു.
🚨🇦🇷 Lionel Scaloni has met with Chiqui Tapia as he’s set to stay as Argentina national team head coach at least until the Copa América in the summer. pic.twitter.com/NS8wF15cPY
— Fabrizio Romano (@FabrizioRomano) January 15, 2024
ഒരു വർഷം മുമ്പ് മെസ്സിക്കും കൂട്ടർക്കും ഒപ്പം ലോകകപ്പ് നേടിയ ശേഷം 2026 ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങളുടെ തുടക്കത്തിൽ തന്റെ ടീമിലെ തീവ്രത നിലനിർത്താൻ സ്കലോണിക്ക് കഴിഞ്ഞു. ബ്രസീലിൽ ചരിത്ര വിജയം നേടാൻ അർജന്റീനക്ക് സാധിച്ചു.ലയണൽ സ്കെലോണിയുടെ നേതൃത്വത്തിൽ അർജന്റീന സമീപ വർഷങ്ങളിൽ വിജയം ആസ്വദിച്ചു,
(🌕) CONFIRMED: Lionel Scaloni is set to stay as Argentina national team head coach at least until the Copa América in the summer. @FabrizioRomano @gastonedul ✔️🇦🇷 pic.twitter.com/5eGVzIrtjD
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 15, 2024
മുൻ കോപ്പ അമേരിക്ക കിരീടം നേടുകയും 36 വർഷത്തിന് ശേഷം അവരുടെ ആദ്യ ലോകകപ്പ് ട്രോഫി നേടുകയും ചെയ്തു.2023 അവസാനിക്കുമ്പോള്‍ ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനക്കാര്‍ അര്‍ജന്റീന തന്നെയാണ്.ആതിഥേയരായ സൗദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ശേഷം ആൽബിസെലെസ്‌റ്റെ തോൽവിയറിയാതെ തുടരുന്നു. അടുത്തിടെ ഉറുഗ്വേയ്‌ക്കെതിരെ 2-0ന് തോൽക്കുന്നത് വരെ ഈ കുതിപ്പ് തുടർന്നു.