സൗദി അറേബ്യക്കെതിരെ അർജന്റീനയുടെ സ്റ്റാർട്ടിങ് ലൈനപ്പ് തീരുമാനിച്ച് ലയണൽ സ്കെലോണി |Qatar 2022

2022-ൽ സൗദി അറേബ്യയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഓപ്പണറിന് മുന്നോടിയായി തന്റെ ടീം സംവിധാനങ്ങളിൽ മാറ്റം വരുത്തില്ലെന്ന് അർജന്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീന സൗദി അറേബ്യയെ നേരിടും.

“ടീം ഇതിനകം സ്ഥിരീകരിച്ചു. ഞാൻ ഇന്ന് കളിക്കാരോട് പറഞ്ഞു. ഞാൻ അത് മാറ്റാൻ പോകുന്നില്ല, ഞങ്ങൾ സിസ്റ്റം മാറ്റുകയുമില്ല.വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. വിട്ടുപോയ ജോക്വിനെപ്പോലുള്ള ഒരു കളിക്കാരന് ഒരു സ്‌ട്രൈക്കറോ പ്ലേമേക്കറോ ആയി അകത്തും പുറത്തും കളിക്കാൻ കഴിയും, അത് ഏഞ്ചൽ ഞങ്ങൾക്ക് നൽകുന്നു” സ്കെലോണി പറഞ്ഞു.ഇലവൻ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ലോ സെൽസോയുടെ സ്ഥാനത്ത് ആര് കളിക്കും എന്നുള്ളതിന് അദ്ദേഹം മറുപടി നൽകി.പപ്പു ഗോമസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും കളിക്കുക എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.

ഗോൾ വല കാക്കുന്നത് എമിലിയാണോ മാർട്ടിനെസ് തന്നെയാവും.സെൻട്രൽ ഡിഫെൻസിൽ പരിക്കിൽ നിന്നും പൂർണ മൂകതാനല്ലാത്ത ക്രിസ്റ്റ്യൻ റൊമേറോക്ക് പകരം മികച്ച ഫോമിലുള്ള യുണൈറ്റഡ് താരം ലൈസൻഡ്രോ മാർട്ടിനെസ് , ബെൻഫിക്ക താരം ഒട്ടാമെൻഡി എന്നിവരും , ഫുൾ ബാക്ക്മാരായ നഹുവൽ മൊലിന, മാർക്കോസ് അക്യൂന എന്നിവരായിരിക്കും ഇന്ന് അണിനിരക്കുക.അർജന്റീന അവസാന അഞ്ച് വിജയങ്ങളിൽ ക്ലീൻ ഷീറ്റ് ഉറപ്പാക്കുകയും 16 ഗോളുകൾ നേടുകയും ചെയ്തു.മധ്യനിരയിൽ ലിയാൻഡ്രോ പരേഡെസ് ബ്രൈറ്റന്റെ അലക്സിസ് മാക് അലിസ്റ്ററും ഡി പോളും അണിനിരക്കും.ഡി മരിയയും ലൗട്ടാരോ മാർട്ടിനെസും മെസ്സിയും മുൻ നിരയിൽ കളിക്കും.

അര്ജന്റീന സാധ്യത ടീം :എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, അലജാൻഡ്രോ പാപ്പു ഗോമസ് അല്ലെങ്കിൽ അലക്സിസ് മാക് അലിസ്റ്റർ; ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ

Rate this post