അര്ജന്റീന സമയം പുലർച്ചയാണ് പോളണ്ടിനെതിരെയുള്ള നിർണായക മത്സരം നടന്നത്. മത്സരത്തിൽ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടിയതിനു പിന്നാലെ അർജന്റീനിയൻ റേഡിയോ സ്റ്റേഷൻ കാഡെന 3 ടീം “ലാ സ്കലോനെറ്റ” എന്ന് അലറി. ആ ഗോൾ വലയിൽ അവസാനിക്കുന്നതിന് മുമ്പ് അർജന്റീനയുടെ തുടർച്ചയായ 27 പാസുകൾ ഗോളിന് ഉണ്ടായിരുന്നു.2006 ലോകകപ്പിൽ സെർബിയയ്‌ക്കെതിരെ 26 പാസുകൾക്ക് ശേഷം എസ്തബാൻ കാംബിയാസോ അവർക്കായി സ്‌കോർ ചെയ്തിരുന്നു, ഈ റെക്കോർഡാണ് ഇന്നലത്തെ മത്സരത്തിൽ തകർത്തത്.
അർജന്റീനിയൻ ടീമിനെ പരമ്പരാഗതമായി “അൽബിസെലെസ്റ്റെ’ എന്നാണ് വിളിക്കുന്നത്.2021 ലെ കോപ്പ അമേരിക്കയിൽ ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനൽ 3-0 ന് വിജയിച്ചതിന് ശേഷം, സോഷ്യൽ മീഡിയയിൽ ഒരു മീം വൈറലായി. അതിൽ സ്കലോണി ഒരു വാൻ ഓടിക്കുന്നു മെസ്സി അരികിലും ബാക്കിയുള്ള ടീമും അവർക്ക് പിന്നിലുണ്ടായിരുന്നു. അർജന്റീനയുടെ കിറ്റിന്റെ നിറങ്ങളിൽ വാൻ അലങ്കരിച്ചിരിക്കുന്നു, ബസിന്റെ മുകളിൽ “ലാ സ്കലോനെറ്റ” എന്ന് എഴുതിയിരുന്നു.
ഒരു പത്രപ്രവർത്തകനായ റോഡോൾഫോ ‘ഗ്രിംഗോ’ സിംഗോലാനി ഈ വിളിപ്പേറിന്റെ ഉപജ്ഞാതാവാണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ നവംബറിൽ നടന്ന ഒരു TyC സ്പോർട്സ് ഷോയിൽ സ്കെലോണി ഇതിനെക്കുറിച്ച് പറയുകയും ചെയ്തു . “നിങ്ങൾ ആണെങ്കിൽ ഈ വിളിപ്പേര് കൊണ്ടുവന്നെങ്കിൽ നന്ദി. ഒരേയൊരു കാര്യം അത് എന്നെ വളരെയധികം വീർപ്പുമുട്ടിക്കുന്നു, ചിലപ്പോൾ അത് എന്നെ അസ്വസ്ഥനാക്കുന്നു!. അവർ സ്‌കലോനെറ്റയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എന്നെ അസ്വസ്ഥനാക്കുന്നു. ദേശീയ ടീമിനോട് അവർക്കുള്ള സ്നേഹത്തിനും വാത്സല്യത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്. ആളുകൾ ഈ പദത്താൽ സന്തോഷിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണ്. എനിക്ക് അവരെ തടയാൻ കഴിയില്ല. എന്നാൽ ഈ ആശയം എന്നെ അസ്വസ്ഥനാക്കുന്നു, ”സ്കെലോണി പറഞ്ഞു.
2018 ലെ റഷ്യ ലോകകപ്പിന് ശേഷം ജോർജ് സാംപോളിക്ക് പകരക്കാരനായാണ് സ്കെലോണി അര്ജന്റീന പരിശീലകനായി എത്തുന്നത്.ലയണൽ സ്‌കലോനിയുടെ കീഴിലുള്ള ടീമെന്ന നിലയിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ, ഈ കാലഘട്ടത്തെ ‘സ്കലോനെറ്റ’ എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റ അർജന്റീന പിന്നീട് പരാജയപ്പെട്ടത് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അര്ജന്റീനക്കെതിരെയാണ്. ആദ്യ മത്സരത്തിലെ തോൽവിയോടെ പരിശീലകനെതിരെയും ടീമിനെതിരെയും വലിയ വിമര്ശനങ്ങള് ഉയർന്നു വരുകയോ ചെയ്തു.
എന്നാൽ അതിലൊന്നും പതറാതെ നിന്ന സ്കെലോണി പുതിയ തന്ത്രങ്ങൾ ഒരുക്കിയും ടീമിൽ നിർണായക മാറ്റങ്ങൾ കൊണ്ടു വന്നും അടുത്ത രണ്ടു മത്സരങ്ങളും അനായാസം വിജയിച്ച് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു. അർജന്റീനയുടെ ഈ വിജയങ്ങളിൽ ലയണൽ സ്കെലോണിയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. സ്കെലോണിയുടെ കാലഘട്ടത്തിലെ ലയണൽ മെസ്സിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. സൂപ്പർ താരത്തിന്റെ അര്ജന്റീന ജേഴ്സിയിലെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിഞ്ഞത് ഈ കാലത്തായിരുന്നു.
സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . അതിന്റെ ഫലമായിരുന്നു കോപ്പ അമേരിക്ക . ഫൈനലിസിമ കിരീടങ്ങൾ.
ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിൽ എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോത്തിലെ മികവും എടുത്തു പറയേണ്ടതാണ്.
ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരവും അർജന്റീനക്ക് ഉണ്ട്. ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. പന്തിന്മേലും ആക്രമണത്തിലും പൂർണമായും ആധിപത്യം പുലർത്തുന്ന അർജന്റീനയെയാണ് കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിക്കുന്നത്. സുന്ദര ഫുട്ബോളിനേക്കാൾ ഉപരി ഗോളടിക്കുക മത്സരം വിജയിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അവർ മൈതാനത്ത് ഇറങ്ങുന്നത്.