അർജന്റീനയെ ഇന്ന് കാണുന്ന നിലയിലെത്തിച്ച ലയണൽ സ്കെലോണിയുടെ മാജിക് |Argentina

വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.ഹോണ്ടുറാസിനേയും ജമൈക്കയേയും നേരിടാനുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടീമിനെ തെരഞ്ഞെടുത്തത്.

യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഒരു ടീമിനെ താന്നെയാണ് കോച്ച് സ്കലോനി തെരെഞ്ഞെടുത്തത്. സൗഹൃദ മത്സരങ്ങളിലെ കളിക്കാരുടെ പ്രകടനം വേൾഡ് കപ്പ് ടീമിൽ സ്വാധീനം ചെലുത്താൻ സാധ്യത കാണുന്നുണ്ട്.2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റതിന് ശേഷം ഇതുവരെ ഒരു മത്സരവും അർജന്റീന തോറ്റിട്ടില്ല. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടമാണിത്.2018 റഷ്യ ലോകകപ്പിൽ അർജന്റീന ഒരു സമ്പൂർണ ദുരന്തമായിരുന്നു. ഈ തകർച്ചയെ തുടർന്ന് അർജന്റീന പരിശീലകൻ ജോർജ് സാംപോളിയെ മാറ്റാൻ നിർബന്ധിതരായി.മുൻ അർജന്റീന കളിക്കാരൻ കൂടിയായ ലയണൽ സ്കാലനെ ആദ്യം കെയർടേക്കറായും പിന്നീട് മുഖ്യ പരിശീലകനായും നിയമിച്ചു.

അതിനു ശേഷം അർജന്റീന ടീമിൽ വന്ന മാറ്റങ്ങൾ മാജിക് ആയി കാണാം. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റ അർജന്റീന 33 കളികളിൽ തോൽവി അറിഞ്ഞിട്ടില്ല. ഈ അപരാജിത ഓട്ടത്തിനിടയിൽ 28 വർഷത്തിന് ശേഷം കോപ്പ അമേരിക്കയുടെ ആദ്യ അന്താരാഷ്ട്ര കിരീടവും അര്ജന്റീന നേടി.2022 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ തോൽവിയറിയാതെ ലോകകപ്പിന് യോഗ്യത നേടി. 17 കളികളിൽ നിന്ന് 11 വിജയങ്ങളും ആറ് സമനിലകളും ഉൾപ്പെടെ 39 പോയിന്റുമായി ഫിഫ ലോകകപ്പ് യോഗ്യതാ കോൺമെബോൾ പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്റീന ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്. കൂടാതെ, വെംബ്ലിയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി അർജന്റീന ഫൈനൽസിമ കിരീടം നേടി.

ഈ കാലയളവിൽ ലയണൽ മെസ്സിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.ലയണൽ സ്‌കലോനിയുടെ കീഴിലുള്ള ടീമെന്ന നിലയിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ, ഈ കാലഘട്ടത്തെ ‘സ്കലോനെറ്റ’ എന്ന് വിശേഷിപ്പിക്കാം.2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ചപ്പോൾ അർജന്റീന കോച്ച് സ്‌കലോനി പറഞ്ഞു, “ഇന്ന് ഫുട്‌ബോളിൽ ഏത് ടീമിനും വളരെ വേഗത്തിൽ സ്‌കോർ ചെയ്യാൻ കഴിയും. ഫുട്ബോളിലെ ഈ മാറ്റങ്ങൾ എനിക്കിഷ്ടമാണ്. അർജന്റീനയിൽ ഇത് അവതരിപ്പിക്കേണ്ട നിമിഷം വന്നിരിക്കുന്നു”.അർജന്റീന ടീമിൽ പരിശീലകൻ വരുത്തിയ ഓരോ മാറ്റവും പിന്നീട് നന്നായി പ്രതിഫലിക്കുന്നതായി കാണാൻ കഴിഞ്ഞു.1986ന് ശേഷം ലോകകപ്പ് ആഗ്രഹിക്കുന്ന അർജന്റീന ആരാധകർക്ക് കോച്ച് ലയണൽ സ്‌കലോനിയിൽ വലിയ പ്രതീക്ഷയുണ്ട്.

എന്നിരുന്നാലും, ലയണൽ സ്കലോനി ഈ വരാനിരിക്കുന്ന ലോകകപ്പ് മാത്രമല്ല ലക്ഷ്യമിടുന്നത്, വരും ഭാവിയിൽ ഒരു യുവ അർജന്റീന ടീമിനെ വികസിപ്പിക്കുക എന്ന ലക്ഷ്യവും ഏറ്റെടുക്കുന്നു.കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്.

ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിൽ എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോഷത്തിലെ മികവും എടുത്തു പറയേണ്ടതാണ്.ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരത്തിന്റെ സാന്നിധ്യവുമെല്ലാം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്.

Rate this post
ArgentinaFIFA world cup