ലിസാൻഡ്രോയുടെ മെഡിക്കൽ റിപ്പോർട്ടിൽ ആരാധകർക്ക് ദുഃഖവാർത്ത,ദിബാലയുടെ കാര്യത്തിൽ ആശ്വാസം

കഴിഞ്ഞ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ സെവിയ്യയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.ഈ മത്സരത്തിന്റെ അവസാനത്തിലായിരുന്നു യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരം ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേൽക്കുന്നത്.പിന്നീട് അദ്ദേഹത്തെ സെവിയ്യയുടെ അർജന്റൈൻ താരങ്ങളായ ഗോൺസാലോ മോന്റിയേൽ,മാർക്കോസ് അക്കൂന എന്നിവർ ചേർന്നുകൊണ്ടാണ് കളത്തിന് പുറത്തേക്ക് എത്തിച്ചത്.

താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആരാധകർക്ക് നിരാശ നൽകുന്ന ഒരു റിപ്പോർട്ട് തന്നെയാണിത്.എന്തെന്നാൽ ഇനി ഈ സീസണിൽ കളിക്കാൻ ലിസാൻഡ്രോക്ക് സാധിക്കില്ല എന്നുള്ള കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മെറ്റാടറസിൽ ബോണിന് പൊട്ടൽ ഏറ്റിട്ടുണ്ട്.അതുകൊണ്ടാണ് താരത്തിന് റിക്കവർ ആവാൻ ഇത്രയധികം സമയം ആവശ്യമായി വരുന്നത്.

ഇനി ഈ സീസണിൽ അർജന്റീന സൂപ്പർതാരത്തെ കളിക്കളത്തിൽ കാണാൻ ആവില്ല.എന്നാൽ അടുത്ത സീസണിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞുവെക്കുന്നുണ്ട്. യുണൈറ്റഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ലിസാൻഡ്രോ.മാത്രമല്ല മറ്റൊരു താരമായ റാഫേൽ വരാനെയും പരിക്കിന്റെ പിടിയിലാണ്.

അതേ സമയം മറ്റൊരു അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലക്കും കഴിഞ്ഞ യൂറോപ്പ ലീഗിൽ പരിക്കേറ്റിരുന്നു.ഫെയെനൂർദിനെതിരെയുള്ള മത്സരത്തിന്റെ 26ആം മിനുട്ടിൽ താരത്തിന് കളം വിടേണ്ടി വന്നിരുന്നു.ഡിബാലയുടെ കാര്യത്തിലെ അപ്ഡേറ്റും ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ആരാധകർക്ക് ആശ്വാസം നൽകുന്ന ഒന്നുതന്നെയാണിത്.കാരണം ഒരു മത്സരം മാത്രമാണ് ഈ അർജന്റീന സൂപ്പർ താരത്തിന് നഷ്ടമാവുക.

താരത്തിന് സീരിയസ് ഇഞ്ചുറി ഇല്ല എന്ന് തന്നെയാണ് പരിശോധന ഫലങ്ങൾ കാണിക്കുന്നത്.പക്ഷേ ഉഡിനീസിക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവും.എന്നിരുന്നാലും യൂറോപ്പ ലീഗിലെ ഫെയെനൂർദിനെതിരെയുള്ള മത്സരത്തിൽ ഡിബാല തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യങ്ങളിൽ ഒക്കെ സ്ഥിരീകരണങ്ങൾ വരേണ്ടതുണ്ട്.

Rate this post