വലിയ തിരിച്ചടി !! കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഇവാൻ കലിയുഷ്നി |ivan kalyuzhnyi |Kerala Blasters

ഹീറോ സൂപ്പർ കപ്പിലെ നിർണായകമായ അവസാന മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി. ഉക്രയിൻ മധ്യ നിര താരം ഇവാൻ കലിയുഷ്നി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ടതായി പ്രമുഘ മാധ്യമ പ്രവർത്തകനായ മർക്കസ് റിപ്പോർട്ട് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ സംബന്ധിച്ച് വളരെ നിരാശാജനകമായ വാർത്ത തന്നെയാണ് ഇത്.

ഇവാൻ പോയത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ ക്ഷീണമാവും , കാരണം നിർണായക മത്സരത്തിൽ ബംഗളുരുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. സൂപ്പർ കപ്പിൽ ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ശ്രീ നിധി ഡെക്കനോട് പരാജയപ്പെട്ടിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ കലിയുസ്‌നിക്ക് ഒരു സ്വപ്ന തുടക്കമാന് ലഭിച്ചത്.ഈസ്റ്റ് ബംഗാളിനെതിരെ വണ്ടർ സ്‌ട്രൈക്ക് നേടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച മിഡ്ഫീൽഡർ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടുകയും ചെയ്തു.ഇ സീസണിൽ 18 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും ഒരുങ്ങി അസിസ്റ്റും രേഖപ്പെടുത്തി.

ഉക്രൈയ്ന്‍ ക്ലബില്‍ നിന്നും ലോണിലാണ് താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്. ഉക്രൈയ്‌നിലെ യുദ്ധഭീതി നിറഞ്ഞ അന്തരീക്ഷം തന്നെയാണ് കല്‍യൂഷ്‌നിയെ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിച്ചത്. അടുത്ത സീസണിൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഇവാൻ കലിയുസ്‌നിക്ക് വലിയ ട്രാൻസ്ഫർ ഫീസ് നൽകേണ്ടി വരും.24 കാരനായ സെൻട്രൽ മിഡ്ഫീൽഡർ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒരു മികച്ച ഏറ്റെടുക്കൽ ആണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട് .

ഇവാൻ കലിയുസ്‌നി രാജ്യത്തിന്റെ അണ്ടർ 18 ടീമിനായി കളിച്ചിട്ടുണ്ട്.യുക്രെയ്ന്‍ ക്ലബ്ബായ മെറ്റലിസ്റ്റ് ഖാര്‍കീവിന്റെ അക്കാഡമിയില്‍ പന്തുതട്ടിയാണ് ഇവാന്‍ കരിയറിന് തുടക്കമിട്ടത്. കെഫ്‌ലാവിക്, ഡൈനാമോ കീവിന്റെ രണ്ടാമത്തെ ടീം, റുഖ് ലിവ്, മെറ്റലിസ്റ്റ് 1925 തുടങ്ങിയ ക്ലബ്ബുകൾക്കും കളിച്ചിട്ടുണ്ട്.വിക്ടർ മോങ്കിൽ, അപ്പോസ്തലാസ് ജിയാനു എന്നിവർക്ക് പിന്നാലെ ബ്ലാസ്റ്റേറ്റ്‌സ് വിടാൻ ഒരുങ്ങുന്ന മൂന്നാമത്തെ വിദേശ താരമാണ് ഇവാൻ കലിയുഷ്നി .

Rate this post