മാഞ്ചസ്റ്റർ യുണൈറ്റഡ് ‘വാരിയർ’ ലിസാൻഡ്രോ മാർട്ടിനെസ് മാഞ്ചസ്റ്റർ ഡെർബിയിൽ എർലിംഗ് ഹാലൻഡിനെ നേരിടുമ്പോൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായ മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയും യുണൈറ്റഡും ഇന്ന് നേർക്ക് നേർ ഏറ്റുമുട്ടും. സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഇന്ത്യൻ സമയം വൈകിട്ട് 6 .30 നാണ് മത്സരം നടക്കുക.

ഇന്നത്തെ മത്സരം സിറ്റിയുടെ ഏർലിങ് ഹാലൻഡും യുണൈറ്റഡിന്റെ അര്ജന്റീന പ്രതിരോധ താരം ലൈസൻഡ്രോ മാര്ടിനെസും തമ്മിലുള്ളതാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 51 മില്യൺ പൗണ്ടിന് (57 മില്യൺ ഡോളർ) ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ചേർന്നതിന് ശേഷം ഹാലാൻഡ് സിറ്റിയുമായി മികച്ച തുടക്കം കുറിച്ചു.സിറ്റിക്കായി ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയ നോർവേ സ്‌ട്രൈക്കർ തന്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ ആണ് കളിക്കുന്നത്.ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു തവണ മാത്രമാണ് ഹാലൻഡിന് ഗോൾ നേടാൻ സാധിക്കാതിരുന്നത്.എന്നാൽ യുണൈറ്റഡ് മാനേജർ ടെൻ ഹാഗിന് 22-കാരനെ മെരുക്കാനുള്ള ആയുധമുണ്ട്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ടെൻ ഹാഗിന്റെ അയാക്‌സ് ഡോർട്ട്മുണ്ടിനെ നേരിട്ടപ്പോൾ ഡച്ച് ക്ലബ് ഹാലണ്ടിന്റെ സ്കോറിങ് തടയുകയും ഗ്രൂപ്പ് മത്സരത്തിൽ വിജയിക്കുകയും ചെയ്‌തത് ഇപ്പോൾ യുണൈറ്റദിൽ കളിക്കുന്ന ഒരു ഉറച്ച പ്രതിരോധക്കാരന്റെ പ്രചോദിതമായ പ്രകടനത്തിന്റെ ഫലമായായിരുന്നു .സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടെൻ ഹാഗ് തന്നോടൊപ്പം മാർട്ടിനെസിനെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവന്നു. അര്ജന്റീന ഡിഫെൻഡർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകദേശം 57 മില്യൺ പൗണ്ട് മുടക്കിയിരുന്നു.24-കാരൻ ഇതിനകം തന്നെ യൂണൈറ്റഡിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തു.

6 അടി 4 ഇഞ്ച് (1.93 മീറ്റർ) ഉയരമുള്ള ഹാലാൻഡ് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും ഉയരം കുറഞ്ഞ സെൻട്രൽ ഡിഫെൻഡറായ മാർട്ടിനെസിനെ എങ്ങനെ മറികടക്കും എന്നത് കാണേണ്ടത് തന്നെയാണ്. അർജന്റീനിയൻ ഡിഫൻഡർക്ക് ഉയരക്കുറവ് ഒരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. എത്ര കരുത്തുറ്റ സ്‌ട്രൈക്കർമാരെയും പിടിച്ചു നിര്ത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.അജാക്സിൽ അദ്ദേഹത്തിന് നൽകിയ “ബുച്ചർ ഓഫ് ആംസ്റ്റർഡാം” എന്ന വിളിപ്പേര് അനുസരിച്ച് ജീവിക്കുന്ന മാർട്ടിനെസ്, യുണൈറ്റഡ് ആരാധകർക്കിടയിൽ ചില കടുത്ത ടാക്ലിങ്ങിലൂടെ കൾട്ട് ഹീറോ പദവി നേടിയിട്ടുണ്ട്.

യുണൈറ്റഡ് ഡിഫെൻഡിൽ നിന്നും ഹാരി മഗ്വെയറിനെ ഒഴിവാക്കിയ ടെൻ ഹാഗ് സെൻട്രൽ ഡിഫൻസിൽ റാഫേൽ വരാനുമായി മാർട്ടിനെസിനെ കളത്തിലിറക്കി പുതിയൊരു ജോഡിയെ സൃഷ്ടിച്ചു.പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് ടെൻ ഹാഗ് മാർട്ടിനെസും വരാനെയും ഒരുമിച്ച് കളിച്ച അഞ്ച് മത്സരങ്ങളിലും യുണൈറ്റഡ് വിജയിച്ചു.എന്നാൽ മാർട്ടിനെസിന് തന്റെ ടീമംഗങ്ങളിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെങ്കിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഹാലാൻഡിനെ സ്‌കോർ ചെയ്യുന്നതിൽ നിന്നും തടയാൻ ബുദ്ധിമുട്ട് താനെൻയാവും.എലൈറ്റ് സെൻട്രൽ സ്‌ട്രൈക്കർ ഇല്ലാതിരുന്നിട്ടും പ്രീമിയർ ലീഗ് കിരീടം നേടിയ കഴിഞ്ഞ സീസണിനേക്കാൾ ഹാലാൻഡിന്റെ സാനിധ്യം സിറ്റിക്ക് കൂടുതൽ ഗംഭീരമായ രൂപം നൽകുന്നു.

എന്നിരുന്നാലും തുടർച്ചയായി ഏഴ് ക്ലബ് ഗെയിമുകളിൽ സ്‌കോറിങ്ങ് വർദ്ധിപ്പിക്കാനുള്ള ഹാലാൻഡിന്റെ പ്രതീക്ഷകൾക്ക് മാർട്ടിനെസിന് ശക്തമായ തടസ്സം സൃഷ്ടിക്കാൻ കഴിയുമെന്ന് സിറ്റി ബോസ് പെപ് ഗാർഡിയോളയ്ക്ക് നന്നായി അറിയാം.രണ്ടാം സ്ഥാനത്തുള്ള സിറ്റി അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിനേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്. ഇത്തിഹാദിൽ ഇന്ന് ജീവന്മരണ പോരാടാറ്റമായിരിക്കും.

Rate this post