യൂറോപ്യൻ ഫുട്ബോൾ സീസണിനു മുൻപായി നടക്കുന്ന പ്രീ സീസൺ സൗഹൃദംl മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് vs റയൽ മാഡ്രിഡ് ഏറ്റുമുട്ടിയപ്പോൾ ആരാധകരെ ത്രസിപ്പിച്ച ഒരു പോരാട്ടം ആയിരുന്നു സമ്മാനിച്ചത്. അമേരിക്കയിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടി.
6- മിനിറ്റിൽ റയൽ മാഡ്രിഡിന്റെ പുതിയ സൈനിങ്ങായ ജൂഡ് ബെലിങ്ഹാം നേടുന്ന ഗോളിൽ ലീഡ് നേടിത്തുടങ്ങിയ റയൽ മാഡ്രിഡ് മത്സരത്തിന്റെ അവസാന നിമിഷത്തിൽ സ്പാനിഷ് താരമായ ജോസലു നേടുന്ന ബൈസിക്കിൾ കിക്ക് ഗോളിൽ രണ്ട് ഗോളുകളുടെ വിജയം ഉറപ്പിച്ചു. എന്നാൽ മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസും റയൽ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാമും മത്സരത്തിന്റെ ആവേശം ഉയർത്തി.
മത്സരം ആവേശകരമായി മുന്നോട്ടുപോകുന്നതിനിടെ റയൽ മാഡ്രിഡ് താരമായ ജൂഡ് ബെല്ലിംഹാമിനെ ഫൗൾ ചെയ്ത യുണൈറ്റഡ് താരം മാർട്ടിനസിന് നേരെ ജൂഡ് ബെല്ലിങ്ഹാം പാഞ്ഞടുത്തു, പിന്നീട് കളിക്കാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. മത്സരത്തിനു ശേഷം ഈ ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂഡ് ബെല്ലിംഹാം.
Thoughts on this Lisandro Martinez tackle? Imo no need for this in a preseason friendly🤦🏽♂️ pic.twitter.com/FFx9JyQIWU
— PLDatabase (@PLDatabase) July 27, 2023
“രണ്ട് കളിക്കാർ ഒത്തുചേരുമ്പോൾ, ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. കളി കഴിഞ്ഞ് ഞാൻ അദ്ദേഹത്തിന് ആശംസകൾ നേർന്നു, ഒരു എതിരാളി എന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ” – റയൽ മാഡ്രിഡിന്റെ 20-കാരനായ താരം ജൂഡ് ബെലിങ്ഹാം പറഞ്ഞു.
🗣️ Jude Bellingham on Lisandro Martinez: “I understand when 2 players come together, sometimes things spill over. I wished him well after the game and I respect him as a competitor.” pic.twitter.com/j19YXe4SII
— Madrid Xtra (@MadridXtra) July 27, 2023
പ്രി സീസൺ സൗഹൃദ മത്സരങ്ങളിലെ അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് പ്രധാന എതിരാളികളായ എഫ്സി ബാഴ്സലോണയെ നേരിടുമ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ജർമ്മൻ വമ്പൻമാരായ ബോറൂസിയ ഡോർട്ട്മുണ്ടിനെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് താരമായ ജോസേലു നേടുന്ന തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.