‘ഇത് എന്റെ പ്രശ്‌നമല്ല’: ബാഴ്‌സലോണയ്‌ക്കെതിരെ വിമർശകരെ നിശബ്ദരാക്കുന്ന പ്രകടനവുമായി ലിസാൻഡ്രോ മാർട്ടിനെസ് |Lisandro Martinez

അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ ഓൾഡ് ട്രാഫൊഡിലെത്തിച്ചപ്പോൾ വലിയ വിമർശനങ്ങളാണ് കേൾക്കേണ്ടി വന്നത്. താരത്തിന്റെ ഉയരത്തിന്റെ പേരിലും ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിലും നിരവധി വിമർശനം ഉയർന്നു വന്നു.

എന്നാൽ അതെല്ലാം തീർക്കുന്ന പ്രകടനമാണ് അർജന്റീനിയൻ ലോകകപ്പ് ജേതാവ് കഴിഞ്ഞ കുറച്ചു കാലമായി യുണൈറ്റഡ് ജേഴ്സിയിൽ പുറത്തെടുക്കുന്നത്, തന്റെ വിമർശിച്ചവരെകൊണ്ട് മാറ്റി പറയിപ്പിക്കുന്ന പ്രകടനമാണ് ലിസാൻഡ്രോ പുറത്തെടുത്തത്. പ്രീമിയർ ലീഗിലെയും യൂറോപ്പ ലീഗിലെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുതിപ്പിന് കരുത്തേകിയ ലിസാൻഡ്രോ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും പ്രബലരായ ഡിഫൻഡർമാരിൽ ഒരാളായി മാറുകയും ചെയ്തു.“തുടക്കത്തിൽ, അർജന്റീനയിലും, ഇത് തന്നെയായിരുന്നു അവസ്ഥ , ധാരാളം സംശയക്കാർ ഉണ്ടായിരുന്നു.എന്നാൽ ഇത് സാധാരണമാണ്, കാരണം ഫുട്ബോളിൽ, എന്റെ ഉയരത്തിനൊപ്പം ഒരു സെന്റർ ബാക്ക് ആയി കളിക്കുന്നത് സാധാരണമല്ല” മാർട്ടിനെസ് പറഞ്ഞു.

5-അടി-9-ൽ (1.75 മീറ്റർ) ഉയരം മാത്രമുള്ള ഒരു താരത്തെ യുണൈറ്റഡ് സെന്റര് ബാക്കായി കളിപ്പിക്കുന്നതിനെതിരെ ടെൻ ഹാഗിന് ചോദ്യമാണ് നേരിടേണ്ടി വന്നു.ഓഗസ്റ്റിൽ ബ്രെന്റ്‌ഫോർഡിനോട് യുണൈറ്റഡിന്റെ ഞെട്ടിക്കുന്ന 4-0 തോൽവിയിൽ അദ്ദെഅഹത്തിന്റെ ഉയരത്തിന്റെ കുറവ് എടുത്തു കാണിക്കുകയും ചെയ്തു.മുൻ ലിവർപൂൾ സെന്റർ ബാക്ക്, ടെലിവിഷൻ കമന്റേറ്ററായ ജാമി കരാഗർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെ സംബന്ധിച്ചിടത്തോളം അർജന്റീന താരത്തിന്റെ ഉയരം ഒരു “വലിയ പ്രശ്നമായി” വിശേഷിപ്പിച്ചു.“എനിക്ക് അത് നിയന്ത്രിക്കാൻ കഴിയില്ല. ഇത് ഒരു അഭിപ്രായം മാത്രമാണ്,ആളുകൾ അങ്ങനെ പറയുമ്പോൾ, അവർ ആരാണെന്ന് അവർ എന്നെ കാണിക്കുന്നു. അത് എന്റെ പ്രശ്നമല്ല” ഇ അഭിപ്രായങ്ങളോട് മാർട്ടിനെസ് പ്രതികരിച്ചു.

വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ 2-1ന് വിജയിച്ച യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്ന് ബാഴ്‌സലോണയെ പുറത്താക്കി. വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ ന്യൂകാസിലുമായി കളിക്കുമ്പോൾ ടീമിന് സീസണിലെ ആദ്യ ട്രോഫി നേടാനാകും.മൂന്നാം സ്ഥാനക്കാരായ യുണൈറ്റഡിനും ഒരു പ്രീമിയർ ലീഗ് ടൈറ്റിൽ ചലഞ്ച് നടക്കുന്നുണ്ട്, ടീം എഫ്എ കപ്പ് അഞ്ചാം റൗണ്ടിലാണ്.“അർജന്റീനിയൻ കളിക്കാർ എപ്പോഴും ഇങ്ങനെയാണ്, ഞങ്ങൾ ആവേശഭരിതരാണ്,ഞങ്ങൾക്ക് ഫുട്ബോൾ എല്ലാം പോലെയാണ്, അതിനാലാണ് ഞങ്ങൾ എല്ലായ്പ്പോഴും എല്ലാം നൽകി കളിക്കുന്നത്” മാർട്ടിനെസ് പറഞ്ഞു,

4.9/5 - (65 votes)