ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബ്ബുകളെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിച്ച് കൂടുതൽ ശക്തിയോടെ മുന്നേറാൻ ശ്രമിക്കുന്നതിനടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രം അതിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു. ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ പ്ലാനുകൾ ഒരു ദിവസം കൊണ്ട് രണ്ട് കളിക്കാരെ ക്ലബ്ബ് ലേലം ചെയ്യുന്നതിനിടയിൽ ഒരു മൂന്നാം ഡീൽ അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ എത്തി നിൽക്കുകയാണ്.
യുണൈറ്റഡ് ഒരു ദിവസം രണ്ട് കളിക്കാർക്കായി ഓഫറുകൾ നൽകിയിട്ടുണ്ട്. മൂന്നാമത്തെ താരത്തിനായുള്ള ചർച്ചകൾ നടക്കുകയാണ്. ഡച്ച് താരങ്ങളായ ഡി ജോങ്ങും ,ഫെയ്‌നൂർദ് ഡിഫൻഡർ ടൈറൽ മലഷ്യയും യൂണൈറ്റഡിലേക്കുള്ള വഴിയിലാണ്.മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോംഗിന്റെ ട്രാൻസ്ഫർ സാധ്യതയെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്‌സലോണയുമായി “വിശാലമായ കരാറിൽ” എത്തിയതായി സ്‌കൈ സ്‌പോർട്‌സ് അവകാശപ്പെട്ടു.ഡച്ച് ഇന്റർനാഷണലിനായി യുണൈറ്റഡ് ബാഴ്‌സലോണയ്ക്ക് 65 മില്യൺ പൗണ്ടിന്റെ ഓഫർ ആണ് വെച്ചേക്കുന്നത്.ഡച്ച് ഡിഫൻഡർ ടൈറൽ മലഷ്യയെ ഫെയ്‌നൂർഡുമായി ഒരു ഫീസ് സമ്മതിച്ചതായും വ്യക്തിഗത നിബന്ധനകൾ ഇപ്പോൾ ചർച്ച ചെയ്യുകയാണെന്നും റിപ്പോർട്ടുണ്ട്.
അയാക്സിന്റെ അർജന്റീനിയൻ സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനെസിനായി യുണൈറ്റഡ് 40 മില്യൺ യൂറോ ബിഡ് സമർപ്പിച്ചതായി അർജന്റീനിയൻ ഔട്ട്‌ലെറ്റ് t y c സ്പോർട്സ് റിപ്പോർട്ട് ചെയ്തു. 24 വയസ്സുള്ള താരത്തിനായി ഗണ്ണേഴ്‌സ് കഴിഞ്ഞ ദിവസം 40 മില്യൺ യൂറോയുടെ ബിഡ് സമർപ്പിച്ചതായി ഇന്നലെ അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു. 50 ദശലക്ഷം യൂറോയാണ് താരത്തിന് അയാക്സ് പ്രതീക്ഷിക്കുന്നത്.
Oferta del #ManchesterUnited por Lisandro Martínez.
— Hernán Sisto🎙 (@HernanSisto) June 28, 2022
El equipo inglés quiere hacerse con el defensor argentino a cambio de €40 millones @mufcMPB pic.twitter.com/Sjh112qt5f
5 അടി 9 ഇഞ്ച് മാത്രം ഉയരമുല്ല പ്രതിരോധ താരം തന്റെ ശക്തിയും ,കരുത്തും ,ഹെഡിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്.ഡച്ച് ലീഗിൽ തന്റെ കഴിവ് തെളിയിച്ച താരത്തിന് മികച്ച ലീഡർ ആവാനുള്ള കഴിവുണ്ട്. ലിസാൻഡ്രോ ആക്രമണാത്മക പ്രതിരോധക്കാരനാണ്, മാത്രമല്ല ടാക്കിളുകളിൽ മിടുക്കനുമാണ്. മാർട്ടിനെസിനെയും മലേഷ്യയെയും ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാൻ യുണൈറ്റഡിന് കഴിഞ്ഞാൽ പ്രതിരോധത്തിൽ ക്യാപ്റ്റൻ ഹാരി മഗ്വെയറിനും ലൂക്ക് ഷാക്കും മികച്ച പകരക്കാരനാവും .ഹോൾഡിംഗ് മിഡ്ഫീൽഡർ പൊസിഷനിലും മാർട്ടിനെസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Lisandro Martínez would be a brilliant pivot partner for Frenkie de Jong.
— Jᴀᴄᴋʏ Hᴇɴᴄʜᴍᴀɴ♦️ (@JackyHenchman) June 28, 2022
Game vs. Chelsea in midfield.pic.twitter.com/EuXeCe5ysL