ജൂൺ മാസത്തിൽ അരങ്ങേറാൻ പോകുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി വമ്പൻ ഒരുക്കങ്ങൾ നടത്തുന്ന നിലവിലെ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ലയണൽ സ്കലോണിയുടെ അർജന്റീന മാർച്ച് മാസത്തിൽ രണ്ട് സൗഹൃദമത്സരങ്ങളാണ് കളിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിൽ വച്ചായിരിക്കും അർജന്റീനയുടെ മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾ അരങ്ങേറുക.
മാർച്ച് 23ന് നടക്കുന്ന ആദ്യ സൗഹൃദം മത്സരത്തിൽ അമേരിക്കയിൽ നിന്നുള്ള ടീമായ എൽ സാൽവഡോറിനെയാണ് ഫിഫ ലോകകപ്പ് ചാമ്പ്യന്മാർ നേരിടുക. തുടർന്ന് 27ന് നടക്കുന്ന രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ കോസ്റ്റാറിക്കയാണ് അർജന്റീനയുടെ എതിരാളികൾ. വളരെയധികം പ്രതീക്ഷയോടെയാണ് ഈ മാസത്തെ സൗഹൃദ മത്സരങ്ങളെ അർജന്റീന ആരാധിക്കുന്നത്. വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റും അടുത്ത ഫിഫ വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയുടെ മണ്ണിലാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ.
മത്സരങ്ങൾക്ക് മുൻപായി അർജന്റീന ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന അപ്ഡേറ്റ് ആണ് നിലവിൽ പുറത്തുവന്നത്. പരിക്ക് ബാധിച്ച് നിരവധി കാലമായി പുറത്തിരിക്കുന്ന അർജന്റീനയുടെ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീന സ്ക്വാഡിലേക്ക് തിരികെ എത്തുകയാണ്. അമേരിക്കയിൽ വെച്ച് മാർച്ച് 18ന് അർജന്റീന ക്യാമ്പിൽ ലിസ്സാൻഡ്രോ മാർട്ടിനസ് ജോയിൻ ചെയ്യും.
🚨 BREAKING: Lisandro Martínez will join the Argentina National Team camp in USA on March 18th. 🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 12, 2024
• This was decided by Lionel Scaloni along with his coaching staff.
• The defender is going through the final stage of rehabilitation. pic.twitter.com/Hp42xB9gZW
അർജന്റീന ടീമിലെ കോച്ചിംഗ് സ്റ്റാഫുകൾക്കൊപ്പം പരിശീലകനായ ലയണൽ സ്കാലോണി കൂടിച്ചേർന്നാണ് ഈ തീരുമാനം എടുത്തത്. ഇംഗ്ലീഷ് പ്രീമിലേക്ക് ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരം നിലവിൽ റീഹാബ് പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. ലിസാൻഡ്രോ മാർട്ടിനസ് കൂടി തിരികെയെത്തുന്നത്തോടെ ചാമ്പ്യൻമാർ തലയെടുപ്പുമായാണ് ഈ മാസത്തെ മത്സരങ്ങൾക്കായി ഒരുങ്ങുന്നത്.