അർജന്റീനയെ രക്ഷിച്ച ലിസാൻഡ്രോ മാർട്ടിനെസിന്റെ തകർപ്പൻ ടാക്കിൾ |Qatar 2022 |Lisandro Martinez

ലോകകപ്പിൽ അർജന്റീനയ്ക്ക് ഒരു ഗെയിം മാത്രമേ ലിസാൻഡ്രോ മാർട്ടിനെസ് ആരംഭിച്ചതെങ്കിലും ടൂർണമെന്റിൽ ഇതുവരെയുള്ള ഏറ്റവും നിർണായക നിമിഷങ്ങളിൽ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ നൽകിയിരിക്കുകയാണ്.

അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്ന ഡിഫൻഡർ രണ്ടാം പകുതി ആരംഭിച്ച് അഞ്ചു മിനുട്ട് മിനുട്ട് കഴിഞ്ഞപ്പോൾ മിഡ്ഫീൽഡർ പപ്പു ഗോമസിന് പകരമായാണ് മൈതാനത്തിറങ്ങിയത്. മാർട്ടിനെസ് ഇറങ്ങുമ്പോൾ അര്ജന്റീന ലയണൽ മെസ്സി ആദ്യ പകുതിയിൽ നേടിയ ഗോളിൽ മുന്നിലായിരുന്നു. 57 .ആം മിനുട്ടിൽ ഗോൾകീപ്പർ മാത്യു റിയാനിൽ ന്നുള്ള പിഴവിൽ നിന്നും ജൂലിയൻ അൽവാരെസ് അർജന്റീനയുടെ ലീഡ് ഉയർത്തിയിരുന്നു. 77 ആം മിനുട്ടിൽ ഓസ്‌ട്രേലിന താരത്തിന്റെ ഷോട്ട് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന്റെ ശരീരത്തിൽ തട്ടി അര്ജന്റീന വലയിൽ കയറിയതോടെ ഓസ്ട്രേലിയ തിരിച്ചു വരാനുള്ള ശ്രമങ്ങൾ തുടങ്ങി.

81 ആം മിനുട്ടിൽ ഓസ്ട്രേലിയ സമനില ഗോൾ നേടുന്നതിന്റെ അടുത്തെത്തിയപ്പോയേഴാണ് മാർട്ടിനെസ് രക്ഷകനായി എത്തിയത്. നിമധ്യനിരയിൽ നിന്നും അര്ജന്റീന താരങ്ങളെ മറികടന്ന് ഗോൾ ലക്ഷ്യമാക്കി മുന്നേറിയ അസീസ് ബെര്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ലൈസൻഡ്രോ മാർട്ടിനെസ് തടുത്തു. ഓസ്ട്രേലിയ സമനില നേടുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ ആയിരുന്നു ലിസാൻഡ്രോയുടെ ഈ ടാക്കിൾ.അസീസ് ബഹിച്ചിന്റെ ഗോളെന്ന് ഉറച്ച ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ ആയുരുന്നു ലിസാൻഡ്രോ ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കിയത്. അത് ഗോൾ ആയിരുന്നെങ്കിൽ സ്കോർ 2 -2 ആവുകയും മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ രക്ഷപെടുത്താലും അർജന്റീനയുടെ വിജയത്തിൽ നിർണായകമായി മാറി. ഈ വേൾഡ് കപ്പിൽ മികച്ച ഫോമിലുള്ള ലിസാൻഡ്രോ മാർട്ടിനെസിന്‌ ഒരു മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിട്ടുള്ളത് ഓട്ടോമെന്റി -റോമെറോ ജോഡിയിലാണ് പരിശീലകൻ സ്കെലോണി വിശ്വാസമർപ്പിച്ചിരിക്കുന്നത്. കിട്ടിയ അവസങ്ങളിൽ എല്ലാം ഏറ്റവും മികച്ച പ്രകടനം നടത്താൻ മാർട്ടിനെസിന്‌ സാധിക്കാറുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പ്രകടനം.5 ‘9 ഉയരം മാത്രമുള്ള മാർട്ടിനെസ് എയറിയൽ ഡ്യുവലുകളിൽ 100% വിജയിക്കുകയും ചെയ്തു. മാർട്ടിനെസ് 86% പാസ് പൂർത്തിയാക്കി.അദ്ദേഹം 25 ടച്ചുകളിൽ നിന്നും 18 പാസുകൾ പൂർത്തിയാക്കി.മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ-ബാക്ക്രണ്ട് ക്ലിയറൻസുകൾ നടത്തി ഒരു നിർണായക ബ്ലോക്ക് ഉണ്ടാക്കി.

Rate this post
ArgentinaFIFA world cupLisandro MartinezQatar2022