ലിസാൻഡ്രോക്ക് സ്ഥാനം നഷ്ടമാവും, അർജന്റീന പോളണ്ടിനെതിരെ ഇറങ്ങുക മാറ്റങ്ങളോടെ|Qatar 2022

വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു വേണ്ടി അർജന്റീന ഇന്നിറങ്ങുകയാണ്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരവും ജീവൻ മരണ പോരാട്ടമാണ്.പോളണ്ടാണ് ഇന്നത്തെ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.

മത്സരത്തിൽ അർജന്റീനക്ക് വിജയം നിർബന്ധമാണ്. ചുരുങ്ങിയത് സമനിലയെങ്കിലും ആവശ്യമാണ്.പരാജയപ്പെട്ടു കഴിഞ്ഞാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജന്റീനക്ക് പുറത്തു പോകേണ്ടിവരും.അതുകൊണ്ടുതന്നെ ജീവൻ സമർപ്പിച്ചും അർജന്റീന താരങ്ങൾ ഇന്ന് പോരാടി വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ചില മാറ്റങ്ങൾ നടത്താൻ അർജന്റീനയുടെ പരിശീലകനായ സ്കലോണി ഉദ്ദേശിക്കുന്നുണ്ട്.വലത് വിങ് ബാക്ക് പൊസിഷനിൽ നഹുവെൽ മൊളീന മടങ്ങിയെത്തും. കഴിഞ്ഞ മത്സരത്തിൽ മോന്റിയേലായിരുന്നു കളിച്ചിരുന്നത്.

അതേസമയം സെന്റർ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോ മാർട്ടിനെസ്സിന് സ്ഥാനം നഷ്ടമാവാൻ സാധ്യതയുണ്ട്. മറിച്ച് ക്രിസ്റ്റ്യൻ റൊമേറോ മടങ്ങിയെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അതുപോലെതന്നെ കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന ഗൈഡോ റോഡ്രിഗസ് ഈ മത്സരത്തിൽ ഉണ്ടാവില്ല.അദ്ദേഹത്തിന്റെ സ്ഥാനത്ത് എൻസോ ഫെർണാണ്ടസിനെയോ ലിയാൻഡ്രോ പരേഡസിനെയോ ആയിരിക്കും അർജന്റീന ഉൾപ്പെടുത്തുക. ഇതാണ് ഇപ്പോൾ അർജന്റൈൻ മാധ്യമങ്ങൾ നൽകുന്ന സൂചനകൾ. അർജന്റീനയുടെ സാധ്യത ഇലവൻ ഇതാണ്.

എമിലിയാനോ മാർട്ടിനെസ്; ഗോൺസാലോ മോണ്ടിയേൽ അല്ലെങ്കിൽ നഹുവൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ് അല്ലെങ്കിൽ ക്രിസ്റ്റ്യൻ റൊമേറോ, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് അല്ലെങ്കിൽ ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി

Rate this post
ArgentinaFIFA world cupQatar2022