ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെ 4-2ന് പരാജയപ്പെടുത്തി ബാഴ്സലോണ.ഗ്രൂപ്പ് സിയിൽ ബയേൺ മ്യൂണിക്കിനും ഇന്റർമിലാനും പിന്നിൽ മൂന്നാം സ്ഥാനത്തായ ബാഴ്സലോണ യൂറോപ്പ ലീഗിലേക്ക് ഇറങ്ങും. Viktoria Plzen അവരുടെ ചാമ്പ്യൻസ് ഒരു പോയിന്റും കൂടാതെ അവസാനിപ്പിച്ചു.പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഉൾപ്പടെ നിരവധി സ്ഥിരം താരങ്ങൾക്ക് വിശ്രമം നൽകിയ ബാഴ്സലോണ, ആറ് മിനിറ്റിനുള്ളിൽ ഡിഫൻഡർ മാർക്കോസ് അലോൺസോയിലൂടെ മുന്നിലെത്തി.
ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഫെറൻ ടോറസിലൂടെ സന്ദർശകർ ലീഡ് ഇരട്ടിയാക്കി. 51 ആം മിനുട്ടിൽ ടോമസ് ചോറി പെനാൽറ്റിയിൽ നിന്നും വിക്ടോറിയക്ക് വേണ്ടി ഒരു ഗോൾ മടക്കി. 54 ആം മിനുട്ടിൽ ടോറസ് തന്റെ രണ്ടാമത്തെ ഗോൾ നേടി,63 ആം മിനുട്ടിൽ ചെക്ക് ചാമ്പ്യൻമാർക്ക് വേണ്ടി ടോമസ് ചോറി രണ്ടമത്തെ ഗോൾ നേടി. 75 ആം മിനുട്ടിൽ ബാഴ്സലോണ അരങ്ങേറ്റത്തിൽ പാബ്ലോ ടോറെ ഗോൾ നേടി വിജയം ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം സീസണിലാണ് ബാഴ്സ യൂറോപ്പ് ലീഗ് കളിക്കുന്നത്.
ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ ബെഞ്ചമിൻ പവാർഡിന്റെയും എറിക് മാക്സിം ചൂപ്പോ-മോട്ടിംഗിന്റെയും ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ഇന്റർ മിലാനെ പരാജയപെടുത്തി.ഇതോടെ ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിക്കാൻ ബയേണിനായി.രണ്ട് ടീമുകളും നോക്കൗട്ട് ഘട്ടത്തിൽ എത്തിയതോടെ രണ്ടാം സ്ഥാനക്കാരായ ഇന്ററിനെക്കാൾ എട്ട് പോയിന്റുമായി ബയേൺ 18 പോയിന്റുമായി ഒന്നാമതെത്തി. 32 ആം മിനുട്ടിൽ ജോഷ്വ കിമ്മിച്ച് എടുത്ത കോർണറിൽ നിന്ന് ഹെഡറിലൂടെ പവാർഡ് ബയേണിന് വേണ്ടി സ്കോർ ചെയ്തു. 72 ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ ചോപ്പോ-മോട്ടിംഗ് രണ്ടമത്തെ ഗോൾ നേടി.ബയേണിനായി കാമറൂൺ സ്ട്രൈക്കറിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ഇറ്റാലിയൻ വമ്പന്മാരായ നാപോളിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ലിവർപൂൾ.ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്.85-ാം മിനിറ്റിൽ മൊഹമ്മദ സലയും ഇഞ്ചുറി ടൈമിൽ ഡാർവിൻ ന്യൂനസുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.യൂറോപ്യൻ മത്സരത്തിൽ 41 ഗോളുകളുമായി ലിവർപൂളിന്റെ റെക്കോർഡ് സ്കോറർ എന്ന നിലയിൽ സ്റ്റീവൻ ജെറാർഡിനൊപ്പമെത്താൻ സലക്ക് സാധിച്ചു. പരാജയപെട്ടറെങ്കിൽ ഗ്രൂപ്പിൽ നാപോളിക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സ് റേഞ്ചേഴ്സിനെ 3-1 ന് പരാജയപ്പെടുത്തി.നാപ്പോളിക്കും ലിവർപൂളിനും പിന്നിൽ ഗ്രൂപ്പ് എയിൽ മൂന്നാമതായി ഫിനിഷ് ചെയ്ത അജാക്സ് യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേഓഫുകളിൽ മത്സരിക്കും.
മാഴ്സെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ച് ടോട്ടൻഹാം ഹോട്സ്പർ. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ടോട്ടൻഹാം വിജയൻ നേടിയെടുത്തത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചാൻസൽ എംബെംബ മാഴ്സെയെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ടോട്ടൻഹാം ക്ലെമന്റ് ലെങ്ലെറ്റിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. ഇഞ്ചുറി ടൈമിൽ പിയറി-എമിലെ ഹോജ്ബെർഗ് ടോട്ടൻഹാമിന്റെ വിജയ ഗോൾ നേടി. 6 മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി ടോട്ടൻഹാം നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ചു. സ്പോർട്ടിങ് ലിസ്ബനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി നോക്ക് ഔട്ടിൽ സ്ഥാനം ഉറപ്പിച്ച് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഫ്രാങ്ക്ഫർട്ട് വിജയം നേടിയത്.
ചാമ്പ്യൻസ് ലീഗിൽ നോക്ക് ഔട്ടിൽ സ്ഥാനം ലഭിക്കാത്ത അത്ലറ്റികോ മാഡ്രിഡ് ഇന്നലെ പോർട്ടോയോട് പരിചയപെട്ടതോടെ യൂറോപ്പ് ലീഗ് കാണാതെ അവസാന സ്ഥാനക്കാരായി പുറത്തായി.മെഹ്ദി തരേമിയും സ്റ്റീഫൻ യുസ്റ്റാക്വിയോയുമാണ് പോർട്ടോയുടെ ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഇവാൻ മാർക്കാണോ സ്പാനിഷ് ക്ലബ്ബിന്റെ ആശ്വാസ ഗോൾ നേടി. 6 മത്സരത്തിൽ നിന്നും 12 പോയിന്റുമായി പോർട്ടോ ഒന്നാം സ്ഥാനക്കാരായി നോക്ക് ഔട്ടിൽ സ്ഥാനമുറപ്പിച്ചു. 6 മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി ക്ലബ്ബ് ബ്രൂഗയും അവസാന പതിനാറിൽ സ്ഥാനം പിടിച്ചു.