ഈ സീസണിൽ ബെൻഫിക്കയിൽ നിന്നും 80 മില്യൺ യൂറോ മുടക്കിയാണ് ഉറുഗ്വേൻ സ്ട്രൈക്കർ ഡാർവിൻ ന്യൂനസിനെ ലിവർപൂൾ സ്വന്തമാക്കിയത്. എന്നാൽ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒരു എൻഫീൽഡ് അരങ്ങേറ്റമായിരുന്നു യുവ താരത്തിന്റേത്. ഗോൾ നേടാനുളള മികച്ച രണ്ടു അവസരണങ്ങൾ നഷ്ടപ്പെടുത്തിയ താരം രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.
പത്തു പേരുമായി ചുരുങ്ങിയ ലിവർപൂൾ ക്രിസ്റ്റൽ പാലസുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. മറ്റൊരു തെക്കേ അമേരിക്കൻ താരമായ ലൂയിസ് ഡയസിന്റെ മിന്നുന്ന വ്യക്തിഗത ഗോളാണ് ലിവർപൂളിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ 57 ആം മിനുട്ടിൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സണെ റഫറി പോൾ ടിയേർണി നോക്കിനിൽക്കെ മുഖത്തേക്ക് തലകൊണ്ടിടിച്ചതിനാണ് നൂനസിന് ചുവപ്പ് കാർഡ് ലഭിച്ചത്. കാർഡ് കൊടുത്തതിനു ടിയേണിയെ നേരിടാൻ ശ്രമിച്ച ന്യൂനെസിനെ സഹതാരങ്ങൾ ശാന്തനാക്കേണ്ടി വന്നു.
“ഇതൊരു ചുവപ്പ് കാർഡാണ്,” ക്ലോപ്പ് പറഞ്ഞു. “അവൻ എല്ലായ്പ്പോഴും പ്രകോപിതനായിരുന്നു, പക്ഷേ അങ്ങനെയല്ല പെരുമാറേണ്ടത്”.കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും പിന്നീട് ഫുൾഹാമിനെതിരെയും ശ്രദ്ധേയമായ രണ്ട് ഗോൾ സ്കോറിംഗ് പ്രകടനങ്ങൾക്ക് ശേഷം തന്റെ ആദ്യ തുടക്കം നേടി.ബാക്ക് പോസ്റ്റിൽ ഒരു ക്ലോസ്-റേഞ്ച് വോളി നഷ്ടപെടുത്തിയ നൂനസ് ,തുടർന്ന് ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
Worry for Darwin Nunez if this is enough to provoke a headbutt. Every centre-back will do this to him now.
— Jack Lusby (@LusbyJack) August 16, 2022
Three games out and then it’s the derby. Surely he doesn’t start that? pic.twitter.com/DNaxNNoII8
RED CARD DARWIN NUNEZ FOR A HEADBUTT!
— ALAN (@Wotyyt) August 15, 2022
pic.twitter.com/O9rUWoXZyI
പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ലിവർപൂളിന് സമനിലയിരുന്നു, ആദ്യ മത്സരത്തിൽ ഫുൾഹാം 2-2ന് ക്ളോപിന്റെ ടീമിനെ പിടിച്ചു കെട്ടി.രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെതിരെ അടുത്ത തിങ്കളാഴ്ച ഓൾഡ് ട്രാഫോർഡിലാണ് മൂന്നാം മത്സരം.
A superb strike from @LuisFDiaz19 during the 1-1 draw with Palace 👏 pic.twitter.com/kkWZkj5QEK
— Liverpool FC (@LFC) August 15, 2022