യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് തോൽവി.ഫ്രഞ്ച് ടീമായ ടൗലൗസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിന് പരാജയപെടുത്തിയത്. മത്സരത്തിന്റെ 36 ആം മിനുട്ടിൽ ആരോൺ ഡോണം നേടിയ ഗോളിൽ ഫ്രഞ്ച് ക്ലബ് ലീഡ് നേടി.58-ാം മിനിറ്റിൽ തിജ്സ് ഡാലിങ്ക നേടിയ ഗോൾ അവരുടെ ലീഡ് ഉയർത്തി.എഴുപത്തിമൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ കാസറെസിന്റെ സെൽഫ് ഗോൾ സ്കോർ 2 -1 ആക്കി കുറച്ചു.
എന്നാൽ ഫ്രാങ്ക് മാഗ്രി മൂന്ന് മിനിറ്റിന് ശേഷം ആതിഥേയരുടെ രണ്ട് ഗോളിന്റെ മുൻതൂക്കം പുനഃസ്ഥാപിച്ചു. 89 ആം മിനുട്ടിൽ ഡിയോഗോ ജോട്ട സ്കോർ 3 -2 ആക്കി കുറച്ചു. സ്റ്റോപ്പേജ് ടൈമിന്റെ ഏഴാം മിനിറ്റിൽ ജാരെൽ ക്വാൻസ സമനില ഗോൾ നേടിയെങ്കിലും എന്നാൽ നീക്കത്തിന് മുമ്പ് അലക്സിസ് മാക് അലിസ്റ്ററിന്റെ ഹാൻഡ്ബോൾ കാരണം VAR അത് അനുവദിച്ചില്ല. സമനില ഗോളിനായി ലിവർപൂൾ കഠിനമായി ശ്രമിച്ചെങ്കിലും ടൗലൗസ് പ്രതിയോര്ദ്ധം ഭേദിക്കാൻ സാധിച്ചില്ല.ഗ്രൂപ്പ് ഇയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടർന്നു, ടുലൂസ് രണ്ടാം സ്ഥാനത്താണ്.
36' Toulouse goal ⚽
— ESPN UK (@ESPNUK) November 9, 2023
50' Toulouse goal ruled out ❌
58' Toulouse goal ⚽
66' Toulouse goal ruled out ❌
73' Toulouse own goal
76' Toulouse goal ⚽
SIX goals have been scored by Toulouse in this match against Liverpool 😳 pic.twitter.com/qoCndGPkXu
പ്രാഗിൽ നടന്ന മറ്റൊരു മത്സരത്തിൽ സ്ലാവിയ റോമയെ 2-0ന് തോൽപിച്ചു, ജോസ് മൗറീഞ്ഞോയുടെ ടീമിന് ആദ്യ പരാജയം സമ്മാനിച്ചു. സ്ലാവിയയ്ക്കായി രണ്ടാം പകുതിയിൽ വക്ലാവ് ജുറെക്കയും ലുക്കാസ് മാസോപസ്റ്റും ഗോളുകൾ നേടി. വിജയത്തോടെ 9 പോയിന്റുമായി സ്ലാവിയ ഒന്നാം സ്ഥാനത്തായി. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അയാക്സിനെ പരാജയപെടുത്തി.
INCREDIBLE DRAMA 😱
— Football on TNT Sports (@footballontnt) November 9, 2023
Liverpool's apparent equalizer denied as VAR rules out their third goal for a handball by Alexis Mac Allister 😬#UEL pic.twitter.com/NDuwPiINnM
അൻസു ഫാത്തി ,സൈമൺ ആഡിഗ്ര എന്നിവരാണ് ഇംഗ്ലീഷ് ക്ലബ്ബിനായി ഗോളുകൾ നേടിയത്. ജയം ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ബ്രൈറ്റനെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി.എഇകെ ഏഥൻസിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയ മാഴ്സെ 8 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.