ബ്രൈറ്റണും ഹോവ് അൽബിയോൺ താരം മോയ്സസ് കെയ്സെഡോയെ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയിരിക്കുമാണ് ലിവർപൂൾ.110 മില്യൺ പൗണ്ട് ($140 മില്യൺ) ആണ് മധ്യനിരതാരത്തിനായി ലിവർപൂൾ മുടക്കിയത്.ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ബ്രിട്ടീഷ് ട്രാൻസ്ഫർ ഫീസ് മറികടന്നു.
കെയ്സെഡോയെ മെഴ്സിസൈഡിലേക്കുള്ള കൈമാറ്റം ജനുവരിയിൽ ബെൻഫിക്കയിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ സൈനിംഗിനായി ചെൽസി സ്ഥാപിച്ച റെക്കോർഡ് ലിവർപൂൾ തകർക്കും. 106.8 ദശലക്ഷം പൗണ്ടിന് ആയിരുന്നു അർജന്റീനിയൻ ചെൽസിയിലെത്തിയത്. കുറച്ചുകാലമായി ചെൽസി ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന താരമായിരുന്നു കെയ്സിഡോ.
സൗദി പ്രോ ലീഗിലേക്ക് പോയ ഫാബിഞ്ഞോയുടെയും ജോർദാൻ ഹെൻഡേഴ്സണിന്റെയും വിടവ് നികത്താനാണ് 21 കാരനായ മധ്യനിര താരത ലിവർപൂൾ സ്വന്തമാക്കിയത്.കെയ്സെഡോയുടെ മധ്യനിര പങ്കാളിയായിരുന്ന അലക്സിസ് മാക് അലിസ്റ്ററിനെ ലിവർപൂൾ സ്വന്തമാക്കിയിരുന്നു.
BREAKING: Liverpool submitted their official bid for Moisés Caicedo tonight and Brighton are set to accept! 🚨🔴#LFC bid, set to break English transfer record — up to £110m total fee.
— Fabrizio Romano (@FabrizioRomano) August 11, 2023
Moisés Caicedo will become Liverpool player on Friday, if all goes to plan. pic.twitter.com/cjZV2te10g
പ്രീമിയർ ലീഗിൽ അടുത്ത സീസണിൽ തങ്ങളുടെ എതിരാളികളെ വെല്ലുവിളിക്കാൻ ലിവർപൂളിന് ഇപ്പോൾ ശക്തരായ ഒരു ജോഡിയുണ്ട്. ഞായറാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെ ചെൽസി ആതിഥേയത്വം വഹിക്കും.