ബ്രെന്റ്ഫോർഡിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ലിവർപൂൾ ,ടോപ് 4 പോരാട്ടങ്ങൾക്ക് വലിയ തിരിച്ചടി |Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങി ലിവർപൂൾ.കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയമാണ് ലിവർപൂൾ ഏറ്റുവാങ്ങിയത്.1938 ന് ശേഷം ആദ്യമായാണ് ബ്രെന്റഫോഡ് ലിവർപൂളിനെതിരെ വിജയം നേടുന്നത്.

തോൽവിയോടെ ടോപ് ഫോറിൽ എത്താം എന്ന ലിവർപൂളിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയും ചെയ്തു.ബ്രെന്റ്ഫോർഡിൽ നിന്ന് മികച്ച ഒരു ആദ്യ പകുതി ആണ് കാണാൻ ആയത്. അവർ ആദ്യ പകുതിയിൽ നാലു തവണ ലിവർപൂൾ വല കുലുക്കി. ഇതിൽ രണ്ട് ഗോളുകൾ നേരിയ വ്യത്യാസത്തിനാണ് ഓഫ്സൈഡ് ആയത്.അഞ്ചാം മിനിറ്റിൽ തന്നെ ലിവർപൂളിന് ലീഡ് നേടാനാകുമായിരുന്നു, ന്യൂനസ് തന്റെ ഷോട്ട് ബെൻ മീയുടെ ലൈനിൽ നിന്ന് ക്ലിയർ ചെയ്തു.മറ്റേ അറ്റത്ത് എംബ്യൂമോയുടെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ അലിസൺ തടുത്തു.

19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളാണ് ബീസിന് ലീഡ് നൽകിയത്. ഒരു കോർണറിൽ നിന്ന് കൊനാറ്റെയാണ് സ്വന്തം പോസ്റ്റിലേക്ക് പന്ത് എത്തിച്ചത്.42ആം മിനുട്ടിൽ യോനെ വിസ്സയുടെ ഒരു ഹെഡർ ബ്രെന്റ്ഫോർഡിന്റെ ലീഡ് ഇരട്ടിയാക്കി. ഹെൻസൺ ആയിരുന്നു ആ ക്രോസ് നൽകിയത്. ഈ ഗോളുകളുടെ മികവിൽ ആദ്യ പകുതി അവർ 2-0ന് അവസാനിപ്പിച്ചു.

50 ആം മിനുട്ടിൽ ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ൻ നേടിയ ഗോളിൽ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചു വന്നു.അർണോൾഡ് നൽകിയ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് ചേംബർലെയ്‌ൻ ഗോൾ നേടിയത്. എന്നാൽ 84 ആമിനുട്ടിൽ കൊണാറ്റെയുടെ പിഴിവിൽ നിന്നും എംബ്യൂമോയിലൂടെ ബ്രെന്റ്ഫോഡ് വിജയമുറപ്പിച്ച ഗോൾ നേടി.

Rate this post
Liverpool