ലിവർപൂൾ സൂപ്പർ താരമായ സലാ തന്റെ ഭാവിയെ കുറിച്ചു സംസാരിച്ചിരിക്കുകയാണ്. താരത്തോട് സ്പെയിനിൽ കളിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്ന രീതിയിലാണ് ഉത്തരം നൽകിയത്.
കുറച്ചു ദിവസങ്ങളായി താരം റയൽ മാഡ്രിഡിലേക്കു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്തെ പരക്കെ പ്രചരിക്കുകയാണ്.
സലാ തന്നോട് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായി നൽകിയതിങ്ങനെ:
“ഇനിയും കുറെ വർഷത്തോളം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല, അതുകൊണ്ട് ചിലപ്പോൾ ഒരു നാൾ! ആ.”
സലായുടെ പ്രതികരണത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി, താരം തന്റെ കരിയർ മുഴുവനും ലിവർപൂളിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ല. ലിവർപ്പൂളിന്റെ ഈജിപ്ഷ്യൻ താരം ഈ സീസണിൽ ഇതിനോടകം 40 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടി കഴിഞ്ഞു.
സലായുടെ പ്രതികരണം നോക്കുമ്പോൾ താരം നാളെ റയൽ മാഡ്രിഡിൽ കളിക്കുകയാണെങ്കിൽ തെല്ലും ആശ്ചര്യപ്പെടേണ്ടതില്ല. താരത്തിനു 28 വയസ്സായിരിക്കുന്നു, താരം തന്റെ കരിയറിന്റെ അവസാന നാളുകൾക്കുള്ള മുന്നൊരുക്കത്തിലാണ്.
സലായ്ക്ക് റയൽ മാഡ്രിഡിൽ കളിക്കണമെന്നുണ്ടെങ്കിൽ, താരം വരുന്ന സീസണുകളിൽ ആൻഫീൽഡ് വിടേണ്ടി വരും. താരത്തിനു 30 വയസ്സാവുകയാണെങ്കിൽ റയൽ ചിലപ്പോൾ താരത്തെ സൈൻ ചെയ്തേക്കില്ല, പകരം ഒരു യുവതാരത്തെ റയൽ സൈൻ ചെയ്യുവാനാണ് സാധ്യത.
യുവതാരമാണെങ്കിൽ റയലിനു കൂടുതൽ വർഷത്തേക്ക് താരത്തിന്റെ സേവനം ലഭിച്ചേക്കും, അതുകൊണ്ട് തന്നെ സലായ്ക്ക് സ്പെയിൻ വമ്പന്മാരോടൊപ്പം കളിക്കണമെന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ താരത്തിന് ക്ലബ്ബ് വിടേണ്ടി വരും.